March 24, 2025 5:51 am

പാതിരാ പരിശോധന; പ്രതികൾ സി പി എമ്മും പോലീസും

പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കയി കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടത്തിയ കള്ളപ്പണ പരിശോധനയിൽ പൊലീസ് നടപടിക്രമം പാലിച്ചില്ലെന്ന് കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചു. ഇതോടെ സി പി എമ്മും പോലീസും  പ്രതിക്കൂട്ടിലായി.

പരിശോധനക്കാര്യം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് നടപടിയിൽ വ്യക്തതയില്ലെന്നും . സംഭവത്തിൽ വിശദാംശങ്ങൾ അറിയാൻ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നുൺ.

കുഴൽപ്പണ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച രാവിലെയാണ് റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണം എന്നായിരുന്നു നിർദേശം. ചൊവാഴ്ച രാത്രി 12നാണ് പാലക്കാട്‌ നഗരമധ്യത്തിലെ കെപിഎം റീജൻസിയിൽ പൊലീസ് പരിശോധന നടത്തിയത്.

പാതിരാ  പരിശോധന നടത്തിയത് ന്ത്രി എം ബി രാജേഷിന്റെ നിർദേശ പ്രകാരമെന്ന്കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.  ആരോപിച്ചു.

മന്ത്രി പൊലീസിന് നേരിട്ട് നിർദേശം നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെന്ന് രാജേഷ് പൊലീസിനെ ധരിപ്പിച്ചു. കോൺഗ്രസിൻ്റെ വനിത നേതാക്കളെ അപമാനിച്ച പൊലീസ് നടപടി ഇടതുമുന്നണിക്ക് തിരിച്ചടിയാവുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News