കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് റദ്ദാക്കി

ന്യൂഡല്‍ഹി : കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിച്ച നടപടി ഡല്‍ഹിയിലെ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ പിൻവലിച്ചു. വ്യാപകമായ രീതിയിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഈ നടപടി.

പ്രധാന പ്രതിപക്ഷമായ കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചെന്ന് ഐ ഐ സി സി ട്രഷറര്‍ അജയ് മാക്കന്‍ നേരത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നൽകുന്ന ചെക്കുകള്‍ ബാങ്കുകള്‍ അംഗീകരിച്ചിരുന്നില്ല.

യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നും യൂത്ത് കോണ്‍ഗ്രസില്‍നിന്നും 210 കോടി തിരിച്ചു വാങ്ങാനാണ് ആദായനികുതി വകുപ്പിന്റെ ശ്രമം.

ക്രൗഡ് ഫൗണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവേയാണ് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതെന്നും അജയ് മാക്കന്‍ പറഞ്ഞു. ജനാധിപത്യത്തെ മരവിപ്പിക്കുന്നതിനു തുല്യമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.