കേന്ദ്ര ബജറ്റ് :നികുതി നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡൽഹി: ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച ഇടക്കാല ബജററിൽ വ്യക്തമാക്കി.

നിലവിൽ ആദായ നികുതിദായകർക്ക് ഇളവ് നൽകിയിട്ടില്ല. ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഈടാക്കില്ല. ആദായനികുതി അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. റീഫണ്ടുകളും വേഗത്തിൽ നൽകും. ജിഎസ്ടി കളക്ഷൻ ഇരട്ടിയായി. ജിഎസ്ടിയോടെ പരോക്ഷ നികുതി സമ്പ്രദായം മാറി.

ധനക്കമ്മി 5.1 ശതമാനമായിരിക്കും.ചെലവ് 44.90 കോടിയും വരുമാനം 30 ലക്ഷം കോടിയുമാണ്. ആദായനികുതി പിരിവ് 10 വർഷത്തിനിടെ മൂന്നിരട്ടി വർധിച്ചു. നികുതി നിരക്ക് കുറച്ചു. 7 ലക്ഷം രൂപ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ല. 2025-2026 ഓടെ കമ്മി ഇനിയും കുറയും.

Budget 2024 Live Updates: Capex outlay for next year increased by 11.1%,  says FM Nirmala Sitharaman | Mint

നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനാണ് നമ്മുടെ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പ്രശ്നങ്ങള്‍ പരിശോധിച്ച് പ്രസക്തമായ ശുപാര്‍ശകള്‍ നല്‍കുന്നതിന് ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും

ലക്ഷദ്വീപിൽ പുതിയ പദ്ധതികൾ ആരംഭിക്കും. പ്രധാനമന്ത്രി ആവാസ് യോജനയിലെ 70 ശതമാനം വീടുകളും സ്ത്രീകൾക്കായി നിർമ്മിച്ചതാണ്. ടൂറിസം മേഖലയിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും. 75,000 കോടി രൂപയുടെ വായ്പ പലിശരഹിതമായി നൽകി. എഫ്ഡിഐയും 2014ൽ നിന്ന് 2023ലേക്ക് വർധിച്ചിട്ടുണ്ട്. മെച്ചപ്പെടുത്തലുകൾക്കായി 75,000 കോടി രൂപ വകയിരുത്തി. സമ്പൂർണ ബജറ്റ് ജൂലൈയിൽ വരും. വികസിത ഇന്ത്യയുടെ റോഡ് മാപ്പ് ഇതിൽ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് 11 ശതമാനം അധികം ചെലവഴിക്കും.

ജൈവ ഇന്ധനത്തിനായി പ്രത്യേക പദ്ധതി കൊണ്ടുവന്നിട്ടുണ്ടെന്ന് നിർമല സീതാരാമൻ പറഞ്ഞു. പൊതുഗതാഗതത്തിന് ഇ-വാഹനങ്ങൾ ലഭ്യമാക്കും. റെയിൽവേ-കടൽ പാത ബന്ധിപ്പിക്കുന്നതിനും ഊന്നൽ നൽകും. ടൂറിസം കേന്ദ്രങ്ങളുടെ വികസനം ത്വരിതപ്പെടുത്തും. സംസ്ഥാനങ്ങൾക്ക് പലിശ രഹിത വായ്പ നൽകുന്നുണ്ട്. ടയർ 2, ടയർ 3 നഗരങ്ങളെ വിമാനമാർഗം ബന്ധിപ്പിക്കും.

എല്ലാവർക്കും സ്ഥിരം വീടുകൾ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. 1.47 കോടി യുവാക്കൾക്ക് സ്‌കിൽ ഇന്ത്യയിൽ പരിശീലനം നൽകി. പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന വിപുലീകരിക്കും. കഴിഞ്ഞ 4 വർഷമായി സാമ്പത്തിക വളർച്ച ത്വരിതഗതിയിലായി. യുവശക്തി സാങ്കേതിക പദ്ധതി തയ്യാറാക്കും. മൂന്ന് റെയിൽ ഇടനാഴികൾ ആരംഭിക്കും. പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. പ്രധാനമന്ത്രി ഗതി ശക്തി യോജനയ്ക്ക് കീഴിലുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ചരക്ക് ഗതാഗത പദ്ധതിയും വികസിപ്പിക്കും. 40,000 സാധാരണ റെയിൽവേ കോച്ചുകൾ വന്ദേ ഭാരത് ആക്കി മാറ്റും. വിമാനത്താവളങ്ങളുടെ എണ്ണം വർധിച്ചു. ആയിരം വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.

രാജ്യത്തിന്റ് സമ്പദ്‌വ്യവസ്ഥ ശരിയായ ദിശയിലാണെന്ന് ധനമന്ത്രി വ്യക്തമാക്കി.സുതാര്യമായ ഭരണത്തിലാണ് സർക്കാരിന്റെ ശ്രദ്ധ. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗ്രാമീണ മേഖലയിൽ രണ്ട് കോടി വീടുകൾ കൂടി നിർമ്മിക്കും.

ആശ വർക്കർമാരും അങ്കണവാടി ജീവനക്കാരും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകും. എല്ലാ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും.