January 24, 2025 1:32 am

മുകേഷ് അംബാനിയുടെ വീട് വഖഫ് ഭൂമിയിലെന്ന് ഉവൈസി

മുംബൈ: ശതകോടീശ്വരനായ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ വസതിയായ ‘ആൻ്റിലിയ’ മുസ്ലിം സ്വത്ത് കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡിൻ്റെ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് അസദുദ്ദീൻ ഒവൈസി എം.പിആരോപിച്ചു.

ഹൈദരാബാദ് ആസ്ഥാനമായുള്ള മുസ്ലിം രാഷ്ട്രീയ കക്ഷിയായ ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ.(എഐഎംഐഎം) മേധാവിയാണ് അദ്ദേഹം.

ടി.വി9ന് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമർശം. 15000 കോടി രൂപ മുടക്കി നിർമിച്ച അംബാനിയുടെ വീട് വഖഫ് ഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന ചോദ്യത്തിന് അതെയെന്ന മറുപടിയാണ് ഉവൈസി നല്‍കിയത്.

മുസ്‍ലിം സമുദായം അനധികൃതമായി ഭൂമി കൈവശംവെച്ചുവെന്നത് ബി.ജെ.പി-ആർ.എസ്.എസ് പ്രചാരണം മാത്രമാണ്.പാർലമെന്റില്‍ നമസ്കരിച്ചാല്‍ ആ കെട്ടിടം എന്റേതായി മാറുമോ. ഞാൻ ഒരു പ്രത്യേക ഭൂമിയുടെ ഉടമയാണെങ്കില്‍ അത് അല്ലാഹുവിന്റെ നാമത്തില്‍ ദാനം ചെയ്യാൻ തനിക്ക് മാത്രം അധികാരമുള്ളുവെന്നും അസദ്ദുദ്ദീൻ ഉവൈസി പറഞ്ഞു.

It's a solution in search of problem': Asaduddin Owaisi as Cabinet clears 'one nation, one election' proposal - BusinessTodayഉവൈസി

ബിജെപിയുടെ കീഴിലുള്ള എൻഡിഎ സർക്കാർ ഈ വർഷം മുമ്പ് അവതരിപ്പിച്ച വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ സംസ്ഥാന വഖഫ് ബോർഡുകൾ നേരിടുന്ന നിയമ സങ്കീർണതകൾ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

രജിസ്ട്രേഷൻ പ്രക്രിയ, വഖഫ് സ്ഥലങ്ങളുടെ സർവേ, അനധികൃത കയ്യേറ്റങ്ങൾ അല്ലെങ്കിൽ കയ്യേറ്റങ്ങൾ അവസാനിപ്പിക്കൽ എന്നിവയെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

വഖഫ് ബോർഡുകളുടെ അധികാരം നിയന്ത്രിക്കുന്നതിനൊപ്പം സർക്കാർ മേൽനോട്ടത്തിൻ്റെ തോത് വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ഭേദഗതിയുടെ പ്രധാന ഭാഗം. മാത്രമല്ല, ‘വഖ്ഫ്’ എന്നതിന് വ്യക്തമായ നിർവചനവും നൽകുന്നുണ്ട്. നിലവിൽ സംയുക്ത പാർലമെൻ്ററി സമിതിയുടെ പരിശോധനയിലാണ് ബിൽ.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News