വിനായകന്റെ കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി; സജി ചെറിയാന്‍

കൊല്ലം: പോലീസ് സ്‌റ്റേഷനില്‍ നടന്‍ വിനായകന്‍ ചെയ്ത് സംഭവം കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് സജി ചെറിയാന്‍. വിനായകന്‍ പോലീസ് സ്‌റ്റേഷനില്‍ മദ്യപിച്ച് എത്തി ബഹളമുണ്ടാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. വനായകന്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ മദ്യപിച്ച് എത്തി ബഹളം ഉണ്ടാക്കുകയായിരുന്നു.

പ്രത്യേകിച്ച് അതില്‍ ഒരു അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും വിനായകന്‍ ഒരു കലാകാരനാണെന്നും അത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്നും സജി ചെറിയാന്‍ പറഞ്ഞു. കലാകാരന്മാര്‍ക്ക് എപ്പോഴും ഇടക്കിടെ കലപ്രവര്‍ത്തനം വരും. അത് പോലീസ് സ്‌റ്റേഷനിലായെന്നെ ഉള്ളുവെന്നും അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും സജി ചെറിയാന്‍.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News