പലസ്തീന്‍; തിരുവനന്തപുരത്തെ പരിപാടിയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി

In Main Story
October 28, 2023

കോഴിക്കോട്: തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. കോഴിക്കോട് മുസ്‌ലിം ലീഗ് സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലാണ് നടപടി. തിങ്കളാഴ്ച നടക്കുന്ന സമ്മേളനത്തില്‍ ശശി തരൂരായിരുന്നു ഉദ്ഘാടകന്‍. മഹല്ല് എംപവര്‍മെന്റ് മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അതേസമയം, കോഴിക്കോട് നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലെ ശശിതരൂരിന്‍റെ പ്രസംഗം വിവാദമാക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗും സമസ്തയും. പ്രസ്താവനയില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നാണ് സിപിഎമ്മും സ്വീകരിച്ച നിലപാട്. ഇതിനൊപ്പം പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ് സംഘടിപ്പിച്ച ലീഗിനെ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രശംസിക്കുകയും ചെയ്തു.

പ്രസംഗത്തെക്കുറിച്ച് ശശി തരൂര്‍ വിശദീകരിച്ചതോടെയാണ് ഇനി കൂടുതല്‍ വിവാദത്തിലേക്ക് പോകേണ്ടെന്ന് ലീഗ് നിലപാടെടുത്തത്. ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് കുറ്റപ്പെടുത്തി ശശിതരൂരിനെതിരെ വാളോങ്ങിയ എം. സ്വരാജിനെയും കെ.ടി. ജലീലിനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തള്ളി. പലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ ലീഗിനെ പ്രശംസിക്കുകയും ചെയ്തു. സ്വതന്ത്ര പലസ്തീന്‍ എന്നാണ് എല്ലാക്കാലത്തും കോണ്ഗ്രസ് നിലപാടെന്നും പ്രസംഗത്തെക്കുറിച്ച് തരൂര്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ്.