താരപ്രണയം വിവാഹത്തിലേക്ക്

ഹൈദരാബാദ് : തെലുങ്ക് സിനിമയിലെ ജനപ്രിയ ജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാവുന്നു. ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾക്ക് ഇതോടെ വിരാമമാവുകയാണ്.

ഹൈദരാബാദിലെ വിജയ് ദേവരകൊണ്ടയുടെ വീട്ടിലാണ് രശ്മിക ദീപാവലി ആഘോഷിച്ചത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

വിവാഹ നിശ്ചയം ഉടനുണ്ടാകുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി രണ്ടാം വാരത്തിൽ വിവാഹനിശ്ചയം നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രശ്മിക മന്ദാനയോ വിജയ് ദേവരകൊണ്ടയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

സിനിമയ്ക്ക് പുറത്തും ഇരുവരെയും പലപ്പോഴും ഒരുമിച്ചാണ്.പല അവധി ദിവസങ്ങളിലും ഇരുവരും ഒന്നിച്ചായിരുന്നു. ഇരുവരും ഒരുമിച്ച് ഡിന്നറിനു പോകുകയും ചെയ്യാറുണ്ട്.

Vijay Deverakonda and Rashmika Mandanna

ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ഗീതാഗോവിന്ദം വലിയ വിജയമായിരുന്നു. പിന്നാലെ ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും വിജയ് ദേവരകൊണ്ട രശ്മിക മന്ദാന താരജോഡി തിളങ്ങി.

രൺബീർ കപൂറിന്റെ ‘അനിമൽ’ ആണ് രശ്മിക മന്ദാനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അല്ലു അർജുന്റെ ‘പുഷ്പ: ദി റൂൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം ഇപ്പോൾ .

‘റെയിൻബോ’, ‘ദി ഗേൾഫ്രണ്ട്’, ‘ചാവ’ എന്നിവയും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അണിയറയിലുണ്ട്. പരശുറാം പെറ്റ്ലയുടെ ‘ഫാമിലി സ്റ്റാർ’, സംവിധായകൻ ഗൗതം തിന്നനൂരിയുടെ ‘വിഡി 12’ എന്നിവയിലാണ് വിജയ് ദേവരകൊണ്ട അടുത്തതായി അഭിനയിക്കുന്നത്