December 12, 2024 7:45 pm

പോപ്പുലർ ഫ്രണ്ട് ബന്ധം; എസ്.ഐക്ക് സസ്പെൻഷൻ

കോട്ടയം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാനെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകിയ കോട്ടയം സൈബർ സെൽ ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെൻഷൻ. താഴത്തങ്ങാടി സ്വദേശി പി.എസ്.റിജുമോനെതിരെയാണ് നടപടി. വിവരങ്ങൾ ചോർന്നെന്ന എൻ.ഐ.എയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് നടപടിയെടുത്തത്. സംഘടനയുടെ സംസ്ഥാനത്തിന് പുറത്തുള്ള മലയാളി പ്രവർത്തകരെ ചോദ്യം ചെയ്തപ്പോഴാണ് റിജുമോനുമായുള്ള ബന്ധം എൻ.ഐ.എ കണ്ടെത്തിയത്.

താഴത്തങ്ങാടി സ്വദേശികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാനെത്തിയതാണ് ഉദ്യോഗസ്ഥർ. സംഭവത്തിൽ എൻ.ഐ.എയും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻപ് സംഘപരിവാർ പ്രവർത്തകരുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ചോർത്തി നൽകിയതിന് തൊടുപുഴ കരിമണ്ണൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News