കാനഡ – ഇന്ത്യ ; ഉറുമ്പ് ആനക്കെതിരെ യുദ്ധത്തിന് സമം

In Featured, Special Story
September 24, 2023

ദില്ലി : ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തിൽ മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ അഭിപ്രായ പ്രകടനവുമായി രംഗത്ത്. ഉറുമ്പ് ആനക്കെതിരെ യുദ്ധം ചെയ്യുന്നതിന് സമമാണ് കാനഡ ഇന്ത്യക്കെതിരെ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആനയായും കാനഡയെ ഉറുമ്പായുമാണ് റൂബിൻ താരതമ്യപ്പെടുത്തിയത്. കാനഡയും ഇന്ത്യയും തമ്മിലുള്ള പ്രശ്നത്തിൽ അമേരിക്ക പക്ഷം പിടിക്കേണ്ടി വന്നാൽ ഇന്ത്യക്കൊപ്പമായിരിക്കും ഇന്ത്യ തന്ത്രപരമായി കാനഡയേക്കാൾ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റിൻ ട്രൂഡോ അധികകാലം അധികാരത്തിലിരിക്കാനിടയില്ലെന്നും അദ്ദേഹം പടിയിറങ്ങിയ ശേഷം യുഎസിന് കാനഡയുമായുള്ള ബന്ധം വീണ്ടും ഊഷ്മളമാക്കാമെന്നും റൂബിൻ കൂട്ടിച്ചേര്‍ത്തു. രണ്ട് സുഹൃത്തുക്കളിൽ ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാൽ, അമേരിക്ക ഇന്ത്യയെ തെരഞ്ഞെടുക്കേണ്ടി വരും. കാരണം കൊല്ലപ്പെട്ട നിജ്ജാർ തീവ്രവാദി ആയിരുന്നുവെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് മൈക്കൽ റൂബിൻ വ്യക്തമാക്കി.

ട്രൂഡോയെ അപഹസിച്ചു കൊണ്ട് കാനഡയിലെ

പ്രമുഖ പത്രത്തിൽ വന്ന കാർട്ടൂൺ

അതേസമയം, അതിർത്തി കടന്നുള്ള അടിച്ചമർത്തലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അമേരിക്കയും അന്വേഷിക്കുകയാണെന്നും ബ്ലിങ്കൻ പറഞ്ഞു.