ഗവർണർ ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടു.

തിരുവനന്തപുരം:കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്തതിനെതിരെ സുപ്രീം കോടതിയിൽ കേസ് നിലവിലൂള്ള സാഹചര്യത്തിൽ ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചു.

ഈ കേസ്  സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ ആണ് സുപ്രിം കോടതിയെ സമീപിച്ചത്.

ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേ‍ര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്.

അതേസമയം പൊതു ജനാരോഗ്യ ബില്ലിൽ ഗവ‍ര്‍ണര്‍ ഒപ്പിട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News