മൃ​ദു ഹി​ന്ദു​ത്വ ​നി​ല​പാ​ട് മാറ്റണമെന്ന് സമസ്ത

In Featured, Special Story
December 27, 2023

കോ​ഴി​ക്കോ​ട്: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തിന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സ​മ​സ്ത. കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന​ത് മൃ​ദു ഹി​ന്ദു​ത്വ നി​ല​പാ​ടാ​ണെ​ന്നും ഈ ​നി​ല​പാ​ട് മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ 2024 ലും ​ബി​ജെ​പി ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​വ​രു​ടെ മു​ഖ​പ​ത്രം സു​പ്ര​ഭാ​തം വി​മ​ര്‍​ശി​ക്കു​ന്നു.

ത​ക​ര്‍​ക്ക​പ്പെ​ട്ട മ​തേ​ത​ര മ​ന​സു​ക​ള്‍​ക്ക് മു​ക​ളി​ലാ​ണ് രാ​മ​ക്ഷേ​ത്രം പ​ണി​യു​ന്ന​ത്. പ​ള്ളി പൊ​ളി​ച്ചി​ട​ത്ത് കാ​ലു വ​യ്ക്കു​മോ കോ​ണ്‍​ഗ്ര​സ് എ​ന്നും സ​മ​സ​ത ചോ​ദി​ക്കു​ന്നു.വി​ഷ​യ​ത്തി​ല്‍ സി​പി​എ​മ്മി​നെ പു​ക​ഴ്ത്തി​യും സ​മ​സ്ത രം​ഗ​ത്തെ​ത്തി. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പ​റ​യാ​നു​ള്ള ആ​ര്‍​ജവം സീ​താ​റാം യെ​ച്ചൂ​രി കാ​ട്ടി. ഈ ​ആ​ര്‍​ജ​വം സോ​ണി​യ ഗാ​ന്ധി​യി​ല്‍ നി​ന്നും പ്ര​തീ​ക്ഷി​ക്കാ​മോ എ​ന്നും അ​വ​ര്‍ ചോ​ദി​ക്കു​ന്നു.

രാ​ജ്യ​ത്തെ മ​ത വ​ല്‍​ക്ക​രി​ക്കാ​നു​ള്ള ബി​ജെ​പി ശ്ര​മ​ത്തി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ജാ​ഗ്ര​ത കാ​ട്ട​ണം. അ​ല്ലെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ വി​ശ്വാ​സം അ​ര്‍​പ്പി​ച്ചി​ട്ടു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ദ​ളി​ത് വി​ഭാ​ഗ​ക്കാ​രും മ​റ്റു രാ​ഷ്ട്രീ​യ ബ​ദ​ലു​ക​ളി​ലേ​ക്ക് ചേ​ക്കേ​റും എ​ന്നും സ​മ​സ്ത മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

അ​തേ സ​മ​യം, അ​യോ​ധ്യ​യി​ലെ ച​ട​ങ്ങി​ല്‍ കോൺഗ്രസ് പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കൃ​ത്യ​സ​മ​യ​ത്ത് ഉ​ത്ത​രം കി​ട്ടു​മെ​ന്ന് കെ.​സി വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.