December 12, 2024 8:31 pm

തിരുപ്പതി ദർശനം: ഷാരൂഖിനെതിരെ മതമൗലിക വാദികൾ

മുംബൈ: ജവാൻ എന്ന സിനിമയുടെ വിജയത്തിനായി തിരുപ്പതിയിലെ പ്രശസ്തമായ ബാലാജി ക്ഷേത്രത്തിലെത്തിയ നടന്‍ ഷാരൂഖ് ഖാനെതിരെ മുസ്ലിം മതമൗലികവാദികളുടെ സൈബര്‍ അക്രമണം.

മകള്‍ സുഹാനയും ജവാനിലെ സഹതാരമായ നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ഷാരുഖിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതിന് പിന്നാലെയാണ് മുസ്ലീം മതപുരോഹിതന്മാരുടെ വിമര്‍ശനം ഉയർന്നത്.

യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി അല്ലാഹുവിന്റെ മുന്നില്‍ മാത്രമേ തലകുനിക്കുകയുള്ളുവെന്ന് സുന്നി മുസ്ലിംകളുടെ പ്രമുഖ സംഘടനയായ റാസ അക്കാദമി ചെയര്‍മാന്‍ സയ്യിദ് നൂറി പറഞ്ഞു. സിനിമാ നടന്മാര്‍ക്ക് അവരുടെ വിശ്വാസത്തോട് പ്രതിബദ്ധതയില്ല.വിഗ്രഹാരാധന ഇസ്ലാം അനുവദിക്കുന്നില്ല.- അദ്ദേഹം വ്യക്തമാക്കി.

നിരവധി സിനിമകളില്‍ അഭിനേതാക്കള്‍ ഹിന്ദു ദൈവങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുകയും ഇസ്ലാം അനുവദനീയമല്ലാത്ത ആരതി നടത്തുകയും ചെയ്യുന്നതും തെറ്റാണ്  – നൂറി പറഞ്ഞു.

എന്തായാലും, ഷാരൂഖിന്റെ തിരുപ്പതി സന്ദര്‍ശനം അദ്ദേഹത്തിന്റെ മുസ്ലീം ആരാധകരെ സ്വാധീനിക്കില്ലെന്നും അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുമെന്നും നൂറി കൂട്ടിച്ചേര്‍ത്തു.

വിഗ്രഹാരാധന നടത്തുക വഴി ഷാരൂഖ് ഇസ്ലാം നിയമത്തെ പരിഹസിക്കുകയും ലംഘിക്കുകയുമാണ് ചെയ്തതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ യൂസഫ് മുച്ചാല പറഞ്ഞു. വിഗ്രഹാരാധന ഇസ്ലാമിന് തീര്‍ത്തും അന്യമാണെന്നും തിരുപ്പതിയില്‍ പ്രാര്‍ത്ഥന നടത്തിയതിലൂടെ നടന്‍ ഇസ്ലാമിന്റെ മൗലികതത്ത്വങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News