ഉണ്ണി മുകുന്ദൻ- അനുശ്രീ വിവാഹമോ ?

കൊച്ചി : മലയാള സിനിമ രംഗത്തെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനും നടി അനുശ്രീയും തമ്മിൽ വിവാഹമോ ?

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് താൽക്കാലിക വിരാമമിടുകയാണ് ഉണ്ണി മുകുന്ദൻ.ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെൻറ് ചെയ്യണം? എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് വന്ന ഉണ്ണിയെയും അനുശ്രീയെയും ചേർത്തുള്ള ഒരു പോസ്റ്റിന് മറുപടിയാണിത്.

ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം ഒരു ഗ്രൂപ്പിൽ പോസ്ററ് വന്നു.’മലയാളികൾ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും ? എന്നായിരുന്നു അടിക്കുറിപ്പ്.

അടുത്തിടെ പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിനിടെ എടുത്ത ഒരു വീഡിയോ അനുശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

ഉണ്ണി മുകുന്ദനും അനുശ്രീയും ഒന്നിച്ച് വേദി പങ്കുവെച്ചപ്പോഴുള്ള നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. ഈ വീഡിയോക്ക് നടി നൽകിയ പശ്ചാത്തല ഗാനമാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയമായത്.

ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ ‘എന്തേ ഹൃദയതാളം മുറുകിയോ’ എന്ന ഗാനമാണ് പശ്ചാത്തലത്തിലുള്ളത്.

ഈ വരികൾ ക്യാപ്ഷനായും അനുശ്രീ നൽകിയിരുന്നു. ഇതോടെ ഇരുവരും വിവാഹം ചെയ്യണമെന്ന അഭ്യർത്ഥനയുമായി ആരാധകരും എത്തി.