‘ഇന്ത്യ സഖ്യം’ കൂടുതൽ പ്രതിസന്ധിയിലേക്ക്

മുംബൈ : മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാനൊപ്പം കോൺഗ്രസിലെ 7 എം എൽ എ മാരൂം കോൺഗ്രസ് വിടുമെന്ന് സൂചന.

ജെ.ഡി.യുവും ആർ.എൽ.ഡിയും ‘ഇന്ത്യ സഖ്യ’ത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ, പശ്ചിമ ബംഗാളിലും പഞ്ചാബിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ സീറ്റ് വിഭജന ചർച്ചകളും കടുത്ത പ്രതിസന്ധിയിലാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും മുന്നിൽ വെല്ലുവിളികൾ കൂടിവരുന്നു. അശോക് ചവാൻ പാർട്ടി വിട്ടതാണ് ഏറ്റവും പുതിയ തിരിച്ചടി.

അമരീന്ദർ സിങ് (പഞ്ചാബ്), ഗുലാം നബി ആസാദ് (ജമ്മു കശ്മീർ), വിജയ് ബഹുഗുണ (ഉത്തരാഖണ്ഡ്), അന്തരിച്ച അജിത് ജോഗി (ഛത്തീസ്ഗഡ്), എസ്.എം. കൃഷ്ണ (കർണാടക), നാരായൺ റാണെ (മഹാരാഷ്ട്ര), ഗിരിധർ ഗമാങ് (ഒഡീഷ), എന്നിവർക്ക് പിന്നാലെ, കഴിഞ്ഞ 10 വർഷത്തിനിടെ പാർട്ടി വിടുന്ന കോൺഗ്രസിൻ്റെ ഒമ്പതാമത്തെ മുൻ മുഖ്യമന്ത്രിയായി ചവാൻ മാറി. ഇവരിൽ ഗിരിധർ ഗമാങ് അടുത്തിടെ പാർട്ടിയിലേക്ക് മടങ്ങിയിരുന്നു