കറാച്ചി : മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ഫൈസലാബാദ് ജില്ലയിലെ ജരന്‍വാല മേഖലയിലുള്ള ക്രിസ്ത്യന്‍ പള്ളികളും വീടുകളും ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ 129 പേരെ അറസ്റ്റ് ചെയ്തു. 600ഓളം പേര്‍ക്കെതിരെ കേസെടുത്തതായും പഞ്ചാബ് പൊലീസ് അറിയിച്ചു. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ മതഗ്രന്ഥത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച അരങ്ങേറിയ അക്രമത്തിനിടെ അഞ്ച് പള്ളികള്‍ ആള്‍ക്കൂട്ടം തകര്‍ത്തു. പള്ളികളിലെയും മേഖലയിലെ ക്രിസ്ത്യന്‍ കോളനിയിലെ വീടുകളിലെയും ഫര്‍ണീച്ചറുകളും മറ്റും കത്തിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ജാഗ്രത തുടരുകയാണ്. ഫൈസലാബാദ് ജില്ലയില്‍ ഏഴ് ദിവസത്തേക്ക് കൂട്ടംചേരലുകള്‍ നിരോധിച്ചു.
Post Views: 146