ജസ്റ്റിസ് എസ് മണികുമാറിന്റെ നിയമനത്തിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാരസ്മരണയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

സര്‍ക്കാരിനെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ട. താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള തന്റെ നിരവധി ഹര്‍ജികളില്‍ തീരുമാനമെടുക്കാതെ അതിന്റെ മുകളില്‍ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാര്‍.

സ്പിഗ്‌ളര്‍, ബ്രൂവറി, പമ്പാ മണല്‍ക്കടത്ത്, ബെവ്‌കോ ആപ്പ് തുടങ്ങിവയിലെല്ലാം തീരുമാനമെടക്കാതെ സര്‍ക്കാരിനെ സഹായിച്ചയാളാണ് മണികുമാറെന്ന് ചെന്നിത്തല ആരോപിച്ചു.

എന്നിട്ടും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തിയ നിരന്തര പോരാട്ടം കാരണം സര്‍ക്കാരിന് ഇവയില്‍ നിന്നെല്ലാം പിന്നാക്കം പോകേണ്ടി വന്നു, അന്നെല്ലാം സര്‍ക്കാരിനെതിരെ തെളിവുകള്‍ നിരത്തി നീതിതേടിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടുകള്‍ എടുത്തയാളിനെ തന്നെ സുപ്രധാന പദവിയില്‍ വെച്ചത് ആരുടെ മനുഷ്യവകാശം സംരക്ഷിക്കാനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News