March 24, 2025 6:01 am

‘You don’t tell any grass’ നീ ഒരു പുല്ലും പറയണ്ട

കൊച്ചി : ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനറുകളിലെ ഇംഗ്ലിഷ് പ്രയോഗങ്ങളെ പരിഹസിച്ച് വി.ടി. ബല്‍റാം. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചില വാചകങ്ങളിലൂടെയാണ് ബൽറാമിന്റെ ട്രോൾ.

നീ ഒരു ചുക്കും ചെയ്യില്ല, നിന്റെ അടവ് ഇവിടെ നടക്കൂല, നീ ഒരു പുല്ലും പറയണ്ട, നിന്നെ കെട്ട് കെട്ടിക്കും തുടങ്ങിയ മലയാള പ്രയോഗങ്ങൾ അതേപടി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് ബല്‍റാമിന്റെ പോസ്റ്റ്.

തൃശൂര്‍ കേരള വര്‍മ കോളജിന്റെ പ്രവേശന കവാടത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് സൂചിപ്പിച്ച്, ‘your dal will not cook here bloody sanghi khan’ എന്ന് ബാനര്‍ എഴുതി സ്ഥാപിച്ചിരുന്നു. ഇതിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് ബൽറാമിന്റെയും പോസ്റ്റ്.

പൂർണ രൂപം ചുവടെ:


You won’t do any dry ginger
നീ ഒരു ചുക്കും ചെയ്യില്ല

Your instalment will not walk here
നിന്റെ അടവ് ഇവിടെ നടക്കൂല

You add no add
നിന്നേക്കൊണ്ട് കൂട്ടിയാ കൂടൂല

You don’t tell any grass
നീ ഒരു പുല്ലും പറയണ്ട

You bundle your bundle
നിന്നെ കെട്ട് കെട്ടിക്കും

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News