ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ സെക്രട്ടറി അനില്‍ ആന്റണിയെ പാര്‍ട്ടി ദേശീയവക്താവായി നിയമിച്ചു.
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് ചൊവ്വാഴ്ച പുതിയ ചുമതലകൂടി അദ്ദേഹത്തിന് നല്‍കിയത്. ഡല്‍ഹി രജോരി ഗാര്‍ഡന്‍ മണ്ഡലത്തിലെ ലോക്സഭാംഗമായ മന്‍ജിന്ദര്‍ സിങ് സിര്‍സയെ പാര്‍ട്ടി ദേശീയ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനായ അനില്‍, കെ.പി.സി.സി.യുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എ.ഐ.സി.സി.യുടെ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. ഏപ്രിലിലാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. തുടര്‍ന്ന് കഴിഞ്ഞമാസം പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായി നിയമിതനായി.
Post Views: 96