ആലപ്പുഴ: ചലച്ചിത്ര അവാര്‍ഡില്‍ പുനഃപരിശോധന ഇല്ലെന്ന് മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെടാനാകില്ല. നാട്ടില്‍ ആരെല്ലാം എന്തെല്ലാം ആരോപണം ഉന്നയിക്കുന്നു. തെളിവുണ്ടെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകട്ടെ. അവാര്‍ഡുകള്‍ നല്‍കിയത് അര്‍ഹതപ്പെട്ടവര്‍ക്കാണെന്നും മന്ത്രി പറഞ്ഞു.
Post Views: 327