അദ്വൈതം ജനിച്ച നാട് …

സതീഷ് കുമാർ
വിശാഖപട്ടണം

 

ലോകത്ത് ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന മലയാളി ആരാണ് …?യാതൊരു സംശയവുമില്ല, അദ്വൈതവേദാന്തം ലോകത്തിനു സംഭാവന ചെയ്ത സാക്ഷാൽ ജഗദ്ഗുരു ആദിശങ്കരൻ തന്നെ…

പെരിയാർ നദിക്കരയിലുള്ള കാലടി എന്ന ഗ്രാമത്തിൽ ജനിച്ച ശങ്കരാചാര്യർ വേദശാസ്ത്രങ്ങളിൽ അസാമാന്യമായ അറിവ് സമ്പാദിച്ചു. അതിനു ശേഷം ഭാരതമാകെ സഞ്ചരിച്ച് വടക്ക് ജ്യോതിർമാതാമഠവും
കിഴക്ക് ഗോവർദ്ധന മഠവും പടിഞ്ഞാറ് ദ്വാരകാമഠവും തെക്ക് ശൃംഗേരി മഠവും സ്ഥാപിച്ചുകൊണ്ട് സർവ്വജ്ഞ പീഠം കയറി. അധോമുഖമായിരുന്ന ഭാരതീയ വേദാന്ത ചിന്തകൾക്ക് പുനരുദ്ധാരണം നടത്തിയ മഹാനാണ് അദ്ദേഹം.

Line Bus [1971] | ലൈന്‍ ബസ്സ്‌ [1971]

 

ജഗദ്ഗുരു ആദിശങ്കരനേയും അദ്വൈത ചിന്തകളേയും കുറിച്ച് ഇത്രയും ഓർമ്മിക്കുവാൻ കാരണം 1971 നവംബറിൽ പുറത്തിറങ്ങിയ “ലൈൻബസ്സ് ” എന്ന ഒരു മലയാള ചലച്ചിത്രമാണ്. ഈ ചിത്രത്തിന് ജഗത്ഗുരു ആദിശങ്കരനുമായി ബന്ധമൊന്നുമില്ലെങ്കിലും ,സന്ദർഭവശാൽ അദ്വൈതത്തെക്കുറിച്ചും
ആദിശങ്കരനെക്കുറിച്ചും എഴുതിയ ഒരു ദാർശനികഗാനത്തിന്റെ സൗരഭ്യത്താൽ “ലൈൻ ബസ്സ് ” എന്ന ചിത്രം ഇന്നും ഓർമ്മിക്കപ്പെടുന്നു.

Adwaitham Janicha Naattil | അദ്വൈതം ജനിച്ച നാട്ടിൽ ആദിശങ്കരൻ ജനിച്ച നാട്ടിൽ | Yesudas - YouTube

https://www.google.com/url?sa=i&url=https%3A%2F%2Fwww.youtube.com%2Fwatch%3Fv%3DGxnGG1XxgZo&psig=AOvVaw0jnEgGrHR-zmvui76KcU_2&ust=1699202831649000&source=images&cd=vfe&opi=89978449&ved=0CAUQjB1qFwoTCPjF9_vlqoIDFQAAAAAdAAAAABAE

വയലാർ രാമവർമ്മ എഴുതിയ “അദ്വൈതം ജനിച്ച നാട്ടിൽ ആദിശങ്കരൻ ജനിച്ച നാട്ടിൽ ”
എന്ന പ്രശസ്തമായ ഈ ഗാനം എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി സി ബേബി നിർമ്മിച്ച “ലൈൻബസ്സ് ” എന്ന ചിത്രത്തിൽ സംവിധായകൻ കെ എസ് സേതുമാധവൻ ഒരു പ്രത്യേക സന്ദർഭത്തിൽ
കൂട്ടിച്ചേർക്കുകയായിരുന്നു…

മലയാളത്തിൽ ഏറ്റവും കൂടുതൽ കഥകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുള്ള മുട്ടത്തുവർക്കിയുടേതായിരുന്നു ലൈൻബസ്സിന്റെ കഥ …

Line Bus [1971] | ലൈന്‍ ബസ്സ്‌ [1971]

എസ് എൽ പുരം സദാനന്ദൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ മധു , ജയഭാരതി , കെ പി ഉമ്മർ ,അടൂർഭാസി , പ്രമീള തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചത്. വയലാറിന്റെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം പകർന്നു…

 

 

“തൃക്കാക്കര പൂപോരാഞ്ഞ് തിരുനക്കര പൂപോരാഞ്ഞ്
തിരുമാന്ധാംകുന്നിലെത്തിയ
തെക്കൻ കാറ്റേ
നിന്റെ ഓമൽ പൂപ്പാലിക
ഞാനൊന്നു കണ്ടോട്ടെ
ഒന്നു കണ്ടോട്ടെ …”

എന്ന മാധുരിയുടെ അതിമനോഹരമായ ഒരു ഗാനവും ഈ ചിത്രത്തിന് ഒരു മുതൽക്കൂട്ടായിരുന്നു. .

Thrikkakkara Pooporanju - Line Bus(1971) | P Madhuri | Jayabharathi | Old Malayalam Film Song - YouTube

 

അതേപോലെതന്നെ വയലാറിന്റെ ഏറ്റവും സുന്ദരമായ ഒരു
ഹാസ്യ ഗാനം …

“വില്ലു കെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ ….. ”

രംഗ ചിത്രീകരണം കൊണ്ടും നർമ്മം കലർന്ന വരികൾ കൊണ്ടും ഇന്നും ഗാനപ്രേമികൾക്ക് ആസ്വാദ്യകരമായ ചില ഓർമ്മകളാണ്..

പി. ലീല പാടിയ “മിന്നും പൊന്നിൻ കിരീടം ” ആയിരുന്നു ഈ ചിത്രത്തിലെ മറ്റൊരു പ്രശസ്ത ഗാനം…

1971 നവംബർ 5-ന് തിയേറ്ററുകളിലെത്തിയ “ലൈൻബസ്സ് “എന്ന ചിത്രം ഇന്ന് 52 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു …

————————————————————————————————–

(സതീഷ് കുമാർ 9030758774)