December 13, 2024 11:28 am

മുഖ്യമന്ത്രിക്കും വീണയ്ക്കും എതിരെ ഹർജി ഹൈക്കോടതിയിൽ

കൊച്ചി :മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, ആലുവയിൽ കരിമണൽ കമ്പനിയായ സി എം ആർ എൽ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം എൽ എ നൽകിയ ഹൈകോടതി ഫയലിൽ സ്വീകരിച്ചു.

അടുത്ത മാസം 14ന് റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടറോട് നിർദ്ദേശിച്ചു.പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുൻ നിർത്തി സ്വകാര്യ കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം.

സിഎംആർഎൽ കമ്പനിക്ക് തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കടത്താൻ സർക്കാർ ഒത്താശ ചെയ്തതടക്കം നിരവധി ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിക്കുന്നത്. ഇതിൻെറ പ്രത്യുപകാരമായ വീണ വിജയൻെറ എക്സാലോജിക് എന്ന കമ്പനിയിലേക്ക് മാസപ്പടി നൽകിയെന്നും ഹർജിയിൽ ആരോപിക്കുന്നു.ഹർജി ഫയലിൽ സ്വീകരിക്കുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News