വീണ വിജയനെ തൽക്കാലം അറസ്ററ് ചെയ്യില്ല

ബം​ഗ​ളൂ​രു: കേരള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍റെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​കി​നെ​തി​രാ​യി സീ​രി​യ​സ് ഫ്രോ​ഡ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സ് (എ​സ്എ​ഫ്‌​ഐ​ഒ) ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി വി​ധി പ​റ​യാ​നാ​യി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി മാ​റ്റി.ജ​സ്റ്റീ​സ് എം.​നാ​ഗ​പ്ര​സ​ന്ന​യു​ടെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

വീണയെ അറസ്ററ് ചെയ്യാൻ ഉ​ദ്ദേ​ശ​മു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ത​ത്കാ​ലം നോ​ട്ടീ​സ് മാ​ത്ര​മേ ന​ല്‍​കൂ എ​ന്നാ​ണ് എ​സ്എ​ഫ്‌​ഐ​ഒ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കോ​ട​തി ഉ​ത്ത​ര​വ് വ​രു​ന്ന​ത് വ​രെ അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങ​രു​തെ​ന്ന് കോടതി നിർദേശിച്ചു.എ​സ്എ​ഫ്ഐ​ഒ ചോ​ദി​ച്ച രേ​ഖ​ക​ൾ കൊ​ടു​ക്ക​ണ​മെ​ന്ന് കോടതി എക്സാലോജി​കി​നോ​ടും പ​റ​ഞ്ഞു.

എ​ക്‌​സാ​ലോ​ജി​ക് സൊ​ലൂ​ഷ​ന്‍​സ് ക​മ്പ​നി ഡ​യ​റ​ക്ട​ർ വീ​ണ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ശേ​ഷ​മാ​ണ് വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്. എ​ന്ന​ത്തേ​ക്കു വി​ധി പ​റ​യു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ആലുവയിലെ സ്വകാര്യ ക​രി​മ​ണ​ല്‍ ക​മ്പ​നി​യാ​യ സി​എം​ആ​ര്‍​എ​ലി​ല്‍​നി​ന്ന് എ​ക്‌​സാ​ലോ​ജി​ക് സൊ​ലൂ​ഷ​ന്‍​സ് ക​മ്പ​നി​ക്ക് അ​ന​ധി​കൃ​ത​മാ​യി പ​ണം ല​ഭി​ച്ച​തി​നെ​ക്കു​റി​ച്ചാ​ണ് എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​സ്എ​ഫ്‌​ഐ​ഒ, കേ​ന്ദ്ര കോ​ര്‍​പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നി​വ​രെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി​യാ​ണ് വീ​ണ​യു​ടെ ഹ​ര്‍​ജി.