മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തി എന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ബി ജെ പിയിൽ ചേരാൻ തയാറായ ഇടതു മുന്നണി കൺവീനർ ഇ പി ജയരാജനുമായി മൂന്നു തവണ ചർച്ച നടത്തിയെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ.

വിവാദ ദല്ലാൾ ടി.ജി. നന്ദകുമാറിന്‍റെ കൊച്ചി വെണ്ണലയിലെ വീട്ടിലും, ദില്ലി ലളിത് ഹോട്ടലിലും, തൃശൂര്‍ രാമനിലയത്തിലും വച്ചാണ് കണ്ടത്. ആദ്യം കാണുന്നത് നന്ദകുമാറിന്‍റെ വീട്ടില്‍ വച്ചാണ്. 2023 ജനുവരിയിൽ ആയിരുന്നു ഇത് . ബിജെപിയില്‍ ചേരാൻ താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും പാര്‍ട്ടിയിലെ പദവി പ്രശ്നമാണ് അന്ന് ഉന്നയിച്ചതെന്നും അവർ വിശദീകരിച്ചു.

ജയരാജൻ ദില്ലിയിലെത്തിയത് ബിജെപിയിലേക്ക് ചേരാൻ തയ്യാറെടുത്ത് തന്നെയായിരുന്നു, എന്നാല്‍ കേരളത്തില്‍ നിന്നു പിണറായി വിജയനിൽ നിന്നു വന്നുവെന്ന് കരുതുന്ന ഒരു ഫോൺ വിളി കാര്യങ്ങൾ മാറ്റി മറിച്ചു. ജയരാജൻ പരിഭ്രാന്തനായി. പാര്‍ട്ടിയില്‍ ചേരുന്നതിനുള്ള തീയ്യതി മാറ്റിവക്കണം എന്ന് ആവശ്യപ്പെട്ടുവെന്ന്  ശോഭ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.