സർക്കാർ ജീവനക്കാർക്ക് ശമ്പളം പല തവണയായി നൽകാൻ നീക്കം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തുക പിൻവലിക്കുന്നതിന് പരിധി നിശ്ചയിക്കാൻ ആലോചന.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് നാലു ദിവസമായി.

50,000 രൂപക്ക് മുകളിൽ ചെക്ക് മാറാനാകില്ല. ശമ്പളത്തിന് മാത്രമല്ല നിക്ഷേപങ്ങൾക്കും ഈ പരിധി ബാധകമായേക്കും.ശമ്പളവിതരണത്തിനായി പണം അനുവദിച്ചാലും പ്രതിസന്ധി ഉടന്‍ തീരില്ല എന്നാണ് സൂചന.

ഇടിഎസ്ബി അക്കൗണ്ടിൽ നിലവിലുള്ള പ്രശ്നം തീർത്ത് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങുമെന്നാണ് ധനവകുപ്പ് പറയുന്നത്.മൂന്നാം ശമ്പളദിവസമായ ഇന്ന് കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കേണ്ടത്.

എന്നാല്‍ ഇവര്‍ക്ക് പുറമെ ഒന്നും രണ്ടും പ്രവർത്തി ദിവസങ്ങളിൽ ശമ്പളം കിട്ടേണ്ടിയിരുന്നവരും ഉണ്ട്. ശമ്പള വിതരണത്തിന് ആവശ്യമായ തുക ട്രഷറിയിലെത്തിക്കാനാണ് ശ്രമം. അതോടെ ഇ.ടി.എസ്.ബി അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത് നീക്കും.

അതേസമയം< ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറയുന്നു.അർഹമായ നികുതിവിഹിതവും സഹായവും കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നില്ല.

ട്രഷറിയിലെ എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിൽനിന്ന് പണം ഒരുമിച്ച് എടുക്കുന്നതിന് സാങ്കേതിക പ്രശ്നമുണ്ട്.പണം പിൻവലിക്കുന്നതിന് 50,000 രൂപ പരിധി വച്ചിട്ടുണ്ട്. ഇന്നു മുതൽ ശമ്പളം ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്കെത്തും.

രണ്ടു മൂന്നു ദിവസം കൊണ്ട് ശമ്പളം സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കും. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കേരളം കൊടുത്ത കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കിഫ്ബി എടുത്ത കടം കേരളത്തിന്റെ കടപരിധിയിൽ ഉൾപ്പെടുത്തരുതെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. സുപ്രീംകോടതിയിൽ പോയതിനാൽ തരാനുള്ള പണം തടയുകയാണെന്നും മന്ത്രി കുററപ്പെടുത്തി.