March 18, 2025 6:55 pm

25 കോടി രൂപയുടെ സ്വത്ത് തട്ടിയെന്ന് നടി ഗൗതമി

കൊച്ചി : തന്റെ 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്ന്   നടി ഗൗതമി ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയെന്ന് തമിഴ് മാധ്യമങ്ങളിൽ റിപ്പോർട്ട്. ബിൽഡറായ അളഗപ്പനും ഭാര്യയ്ക്കുമെതിരെയാണ് ഗൗതമിയുടെ പരാതി.തട്ടിപ്പ് നടത്തിയ ആൾ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും മകൾക്ക് വധഭീഷണി ഉണ്ടായെന്നും പരാതിയിൽ പറയുന്നു .

സാമ്പത്തികാവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വിൽക്കാൻ ഗൗതമി തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് ബിൽഡറായ അളഗപ്പനും ഭാര്യയും വസ്തുവകകൾ വിറ്റുതരാം എന്ന് വാഗ്‌ദാനം ചെയ്‌ത് ഗൗതമിയെ സമീപിച്ചു, അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും ഇരുപത്തിയഞ്ച് കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നാണ് ഗൗതമി പരാതിയിൽ പറയുന്നത്.

അളഗപ്പനെ സഹായിക്കുന്ന രാഷ്ട്രീയ ഗുണ്ടകളിൽ നിന്ന് തനിക്കും മകൾക്കും വധഭീഷണിയുണ്ടെന്നും ഇത് സുബ്ബലക്ഷ്മിയുടെ പഠനത്തെ ബാധിക്കുന്നതായും ഗൗതമി പറഞ്ഞതായാണ് റിപ്പോർട്ട്.ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News