January 24, 2025 2:30 am

ഭരണഘടനാ ഭേദഗതി: പാർലമെൻ്റിന് അധികാരം- സുപ്രിം കോടതി

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി.

ആമുഖത്തില്‍ സോഷ്യലിസവും മതേതരത്വവും ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍  കോടതി തള്ളി. 1976ലെ 42-ാം ഭേദഗതി പ്രകാരം ‘സോഷ്യലിസ്റ്റ്’, ‘സെക്യുലര്‍’ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്.

ഇത്രയും വര്‍ഷത്തിനു ശേഷം ഇത്തരമൊരു ഹര്‍ജിയുമായി എത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ സാഹചര്യത്തില്‍ സോഷ്യലിസം കൊണ്ട് ക്ഷേമരാഷ്ട്രം എന്നാണ് അര്‍ഥമാക്കുന്നതെന്നും മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നും എസ് ആര്‍ ബൊമ്മൈ കേസില്‍ വിധിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News