പാർലമെൻ്റ് അക്രമം: ഏഴു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ന്യൂ­​ഡ​ല്‍​ഹി: പു​തി­​യ പാ​ര്‍­​ല­​മെന്‍റ് മ­​ന്ദി­​ര­​ത്തി​ല്‍ പഴുതടച്ച സു­​ര­​ക്ഷാ­​സം­​വി­​ധാ­​ന­​മു­​ണ്ടെ­​ന്ന സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​വ­​കാ­​ശ­​വാ​ദം പൊളിഞ്ഞു.

പാ​ര്‍­​ല­​മെ​ന്‍റി­​ലു​ണ്ടാ­​യ അ­​ക്ര­​മവുമായി ബന്ധപ്പെട്ട് ഏ­​ഴ് സു­​ര­​ക്ഷാ ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍മാരെ സസ്പെൻ്റ് ചെയ്തു.
പ്ര­​ധാ­​ന­​മ​ന്ത്രി നരേന്ദ്ര മോദി വി­​ളി​ച്ച യോ­​ഗ­​ത്തി­​ലാ­​ണ് ഉദ്യോഗസ്ഥർക്കെതിരേ ക​ര്‍­​ശ­​ന ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കാ​ന്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യ​ത്.പ്ര​തി­​രോ­​ധ­​മ­​ന്ത്രി രാ­​ജ്‌­​നാ­​ഥ് സിം­​ഗ്, ആ­​ഭ്യ­​ന്ത­​ര­​മ​ന്ത്രി അ­​മി­​ത്­​ഷാ അ­​ട­​ക്ക­​മു­​ള­​ള­​വ​വും പ്ര­​ധാ­​ന­​മ​ന്ത്രി വി­​ളി​ച്ച യോ­​ഗ­​ത്തി​ല്‍ പ­​ങ്കെ­​ടു­​ത്തി­​രു­​ന്നു.

അ­​ക്ര­​മ­​ത്തി­​ന്‍റെ പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ പാ​ര്‍­​ല­​മെന്‍റില്‍ സു­​ര­​ക്ഷ ശ­​ക്ത­​മാ​ക്കി. പ്ര­​ധാ­​ന­​ക­​വാ­​ട​മാ​യ “മകർ ദ്വാ​ര്‍’ വ­​ഴി­​യു­​ള്ള പ്ര­​വേ​ശ­​നം എം­​പി­​മാ​ര്‍­​ക്ക് മാ­​ത്ര­​മാ­​യി ചു­​രു­​ക്കി­​യി­​ട്ടു​ണ്ട്.

പ്ര­​ധാ­​ന­​ക­​വാ­​ട­​ത്തി­​ന് സ­​മീ­​പ­​ത്തേ­​യ്­​ക്ക് എ­​ത്ത­​രു­​തെ­​ന്ന് മാ­​ധ്യ­​മപ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കും­ നി​ര്‍­​ദേ­​ശം ന​ല്‍​കി. നി­​ല­​വി​ല്‍ മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കു വേ​ണ്ടി പാ​ര്‍­​ല­​മെ​ന്‍റ് വ­​ള­​പ്പി​ല്‍ പ്ര​ത്യേ­​ക സ്ഥ­​ലം നി­​ശ്ച­​യി­​ച്ചി­​ട്ടു​ണ്ട്.

പാ​ര്‍­​ല­​മെ​ന്‍റി​ന് 200 മീ­​റ്റ​ര്‍ അ­​ക­​ലെ​വ­​ച്ച് വാ­​ഹ­​ന­​ങ്ങ​ള്‍ ത​ട­​ഞ്ഞ് പോ­​ലീ­​സ് പ​രി­​ശോ­​ധ­​ന ക​ര്‍­​ശ­​ന­​മാ​ക്കി. പാ​ര്‍­​ല­​മെ​ന്‍റ് വ­​ള­​പ്പി­​ലെ സു­​ര­​ക്ഷാ­​ജീ­​വ­​ന­​ക്കാ­​രു­​ടെ എ­​ണ്ണം വ​ര്‍­​ധി­​പ്പി­​ച്ചി­​ട്ടു​ണ്ട്.

അതേസമയം പാ​ര്‍​ല​മെ​ന്‍റി​നു​ള്ളി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ യു​എ​പി​എ അ​ട​ക്കം ചു​മ​ത്തി കേ​സെ​ടു​ത്തു. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും പ്ര​തി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്.

കേസ​ന്വേ​ഷ​ണം പൂ​ർ​ണ​മാ​യി ഡ​ൽ​ഹി പൊ​ലീ​സ് സ്പെ​ഷ്യ​ൽ സെ​ല്ലി​ന് കൈ​മാ​റും. കേ​സ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക്ക് വി​ട​ണോ എ​ന്ന​ കാര്യത്തിൽ പി​ന്നീ​ടാ​യി​രി​ക്കും തീ​രു​മാ​നം.

പാ​ര്‍​ല​മെ​ന്‍റി​നു​ള്ളി​ൽ പ്ര​തി​ഷേ​ധി​ച്ച സാ​ഗ​ർ ശ​ർ​മ, മൈ​സൂ​ർ സ്വ​ദേ​ശി​യും എ​ൻ​ജി​നി​യ​റിംഗ് വി​ദ്യാ​ർ​ഥി​യു​മാ​യ മ​നോ​ര​ഞ്ജ​ൻ, പാ​ര്‍​ല​മെ​ന്‍റി​ന് പു​റ​ത്ത് വെ​ച്ച് പ്ര​തി​ഷേ​ധി​ച്ച അ​മോ​ൽ ഷി​ൻ​ഡെ, നീ​ലം എ​ന്നി​വ​രെ ബു​ധ​നാ​ഴ്ച സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഹ​രി​യാ​ന ഗു​രു​ഗ്രാം സ്വ​ദേ​ശി ല​ളി​ത് ഝാ​, ഗു​ഡ്ഗാ​വ് സ്വ​ദേ​ശി വി​ക്കി ശ​ർ​മ​ എന്നിവരെയും പോ​ലീ​സ് പിന്നീട് പിടികൂടിയിരുന്നു. ല​ളി​തി​ന്‍റെ ഗു​രു​ഗ്രാ​മി​ലെ വീ​ട്ടി​ലാ​ണ് പ്ര​തി​ക​ൾ ഒ​ന്നി​ച്ച് താ​മ​സി​ച്ച​തെ​ന്നും പോലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ൾ പ​രി​ച​യ​പ്പെ​ട്ട​ത് ഫേ​സ്ബു​ക്ക് വ​ഴി​യാ​ണെ​ന്ന് സൂ​ച​ന​യു​ണ്ട്.