December 12, 2024 8:14 pm

ലാപ്‌ടോപ് ഇറക്കുമതി: തീരുമാനം 3 മാസത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന ലാപ്പ്‌ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും, പേഴ്‌സണല്‍ കമ്ബ്യൂട്ടറുകള്‍ക്കും ലൈസന്‍സ് വേണമെന്ന നിബന്ധന മൂന്നു മാസത്തേയ്ക്ക് നടപ്പാക്കില്ല.

ഒക്ടോബര്‍ 31നുള്ളില്‍ കമ്ബനികള്‍ ഇറക്കുമതി ലൈസന്‍സ് സ്വന്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഒക്ടോബര്‍ 31 വരെ കമ്ബനികള്‍ക്ക് ലാപ്പ്‌ടോപ്പും ടാബ്ലെറ്റുമെല്ലാം ഇറക്കുമതി ചെയ്യാം. എന്നാല്‍ അതിന് ശേഷം സര്‍ക്കാര്‍ പെര്‍മിറ്റ് ആവശ്യമാണ്. നവംബര്‍ ഒന്ന് മുതലാണ് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രം ഇറക്കുമതിക്കുള്ള അനുമതിയുണ്ടാവുക.

ലാപ്‌ടോപ്പുകളുടെയും, ടാബ്ലെറ്റുകളുടെയും ഇറക്കുമതിയുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി സാവകാശം നല്‍കുമെന്ന് കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പുതിയ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടാന്‍ കമ്ബനികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായിട്ടാണ് തീരുമാനം പുനപ്പരിശോധിച്ചത്. വ്യാപാരവുമായി ബന്ധപ്പെട്ട വിവിധ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്ന പദ്ധതി അവതരിപ്പിച്ചത് വ്യാഴാഴ്ച്ചയാണ്

സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആഭ്യന്തര നിര്‍മാണങ്ങള്‍ വര്‍ധിപ്പിക്കേണ്ടതും, അവയെ പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യമാണെന്നും സര്‍ക്കാര്‍ പറയുന്നു.

ചൈന, കൊറിയ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ ഇത് നിയന്ത്രിക്കും. ഈ ഉല്‍പ്പന്നങ്ങള്‍ എവിടേക്ക് പോകുന്നതെന്ന കൃത്യമായി അറിയാന്‍ ലൈസന്‍സ് വരുന്നതിലൂടെ സാധിക്കും.ദീപാവലി മുന്നില്‍ കണ്ട് ലാപ്‌ടോപ് കമ്ബനികള്‍ വലിയ ഓഫറുകള്‍ അടക്കം നല്‍കുന്ന തിരക്കിലായിരുന്നു. .

അതേസമയം വേഗത്തില്‍ ലൈസന്‍സ് എങ്ങനെയാണ് നേടുകയെന്ന് കമ്ബനികള്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് ദീപാവലി സീസണില്‍ നിരോധനം ഒഴിവാക്കാന്‍ കൂടിയായിരുന്നു. തീരുമാനം ഇറക്കുമതി ഉല്‍പ്പന്നങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിക്കുന്നതിന് വേണ്ടിയാണ്. വിശ്വാസ യോഗ്യമായ ഹാര്‍ഡ്‌വെയര്‍ ഉറപ്പാക്കുന്നതിനും ഈ നിയമം സഹായിക്കുമെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News