ഇന്ത്യയുടെ സൗരദൗത്യം വിജയത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ ആദ്യ സൗരനിരീക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍1 ലക്ഷ്യം കാണുന്നു.സൂര്യനെ കുറിച്ചുള്ള ആധികാരിക പഠനം നടത്തുകയാണ് ഇതിൻ്റെ ഉദ്ദേശ്യം.

15 ലക്ഷം കിലോമീറ്റര്‍ നീണ്ട പ്രയാണം 127 ദിവസത്തില്‍ ആദിത്യ എല്‍1 പൂര്‍ത്തിയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

സെപ്റ്റംബര്‍ രണ്ടിനാണ് സൂര്യനിലെ രഹസ്യങ്ങള്‍ തേടി ആദിത്യ എല്‍1 ആന്ധ്രയിലെ ശ്രീഹരികോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. പിഎസ്‌എല്‍വി സി 57 റോക്കറ്റിലാണ് വിജയകരമായ വിക്ഷേപണം നടന്നത്.

ഏറ്റവും ആധുനികമായി ഏഴ്‌ പരീക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആദിത്യ എല്‍1 പേടകം.പേടകം തന്ത്രപ്രധാന സ്ഥാനത്ത് തുടരുകയെന്നതാണ് നിര്‍ണായകമായ കാര്യം. അങ്ങനെയെങ്കില്‍ അടുത്ത അഞ്ച് വര്‍ഷവും പേകടത്തിന് അവിടെ തുടരാനും സൂര്യനിലെ കാര്യങ്ങള്‍ പഠിക്കാനും സാധിക്കും.

അഞ്ചു വര്‍ഷമാണ്‌ ദൗത്യ കാലാവധി. ദൗത്യം വിജയകരമായാല്‍ ഒന്നാം ലഗ്രാഞ്ച് ബിന്ദുവില്‍ പര്യവേക്ഷണ പേടകം എത്തിക്കുന്ന ലോകത്തെ നാലാമത്തെ ഏജൻസിയായി ഐ എസ്‌ ആ ര്‍ ഒ മാറും.