എച്ച്.ഐ.വി പ്രതിവർഷം 2.5 ദശലക്ഷം ജീവനെടുക്കുന്നു

ജനീവ : മരുന്ന് ഇല്ലാത്ത രോഗമായ എച്ച്.ഐ.വി ബാധിച്ച് പ്രതിവർഷം 2.5 ദശലക്ഷം പേര് മരിക്കുന്നു.രോഗ ബാധിതന്റെ പ്രതിരോധ സംവിധാനത്തെ ആക്രമിച്ച് കീഴടക്കുന്ന ഈ വൈറസ് മരണം മാത്രമാണ് രോഗിക്ക് വിധിക്കുന്നത്.

പുതിയ എച്ച്ഐവി അണുബാധകൾ 2020-ൽ 1.5 ദശലക്ഷമായിരുന്നു.അത് 2022-ൽ 1.3 ദശലക്ഷമായി കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പറയുന്നു.

2022-ൽ 6,30,000 എച്ച്ഐവി സംബന്ധമായ മരണങ്ങൾ ഉണ്ടായി, ഇതിൽ 13% 15 വയസ്സിൽ താഴെയുള്ള കുട്ടികളായിരുന്നു.

പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർ, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ, ലൈംഗികത്തൊഴിലാളികൾ,ജയിൽ ശിക്ഷ അനുഭവിക്കുന്നവർ എന്നിവരിൽ ഉയർന്ന എച്ച്ഐവി നിരക്ക് റിപ്പോർട്ട് ചെയ്യുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

മരുന്നില്ല എന്നുള്ളതാണ് എച്ച്ഐവിയെ സംബന്ധിച്ചിടത്തോളം ഭീകരം. ഈ രോഗബാധയെ കീഴടക്കാൻ ശേഷിയുള്ള വാക്സിൻ അണിയറയിൽ ഒരുങ്ങുന്നതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ഡ്യൂക്ക് ഹ്യൂമൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ.