പത്തുവർഷത്തിന് ശേഷം സായിബാബയ്ക്ക് ജയിൽ മോചനം

മുംബൈ : നിരോധിത സംഘടനയായ മാവോവാദികളുമായുള്ള ബന്ധം ആരോപിക്കുന്ന കേസിൽ
ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഡൽഹി സർവകാലശാല മുൻ പ്രൊഫസർ ജി എൻ സായിബാബ പത്തു വർഷത്തെ നിയമപോരാട്ടത്തിനു ശേഷം ജയിൽ മോചിതനായി.

ആറ് കുറ്റാരോപിതരെയും കോടതി വെറുതെ വിട്ടു. നാഗ്പുർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ സായിബാബ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നും മാധ്യമങ്ങളെ അറിയിച്ചു.

കേസിൽ ജയിലിലായ പാണ്ടു നൊരോത്തെ വിചാരണകാലയളവിൽ മരിച്ചിരുന്നു. 2022 ൽ കേസിലെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മോചനം നീണ്ടു പോയത്.

ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വീണ്ടും വാദം കെട്ടാണ് സായിബാബയടക്കമുള്ളവരെ വെറുതെ വിട്ടത്. വിധി സ്റ്റേ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. കേസിൽ മഹാരാഷ്ട്ര സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.