മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബി ജെ പി യിലേക്ക്

മുംബൈ : ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കേ, മഹാരാഷ്ട്ര പിസിസി മുൻ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ പാർട്ടിയിൽ നിന്നു രാജിവച്ച് ബി ജെ പി യിലേക്ക്.

ബി ജെ പി അദ്ദേഹത്തെ രാജ്യ സഭയിലേക്ക് അയച്ചേക്കുമെന്നും സൂചനയുണ്ട്.അശോക് ചവാൻ ബിജെപിയിൽ ചേക്കേറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു . ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇതിന്റെ സൂചനകൾ നൽകിയിരുന്നു.

മുതിർന്ന നേതാവായ മിലിന്ദ് ദിയോറ കഴിഞ്ഞ മാസം പാർട്ടിയിൽനിന്ന് രാജിവച്ച് ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് അശോക് ചവാന്റെ നീക്കമുണ്ടായിരിക്കുന്നത്.

ലോക് സഭ , നിയമസഭ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ മഹാരാഷ്ട്രയിൽ കോൺഗ്രസിനു കനത്ത തിരിച്ചടിയാണ് ചവാന്റെ രാജി. പിസിസി അധ്യക്ഷൻ നാനാ പഠോളെയുമായുള്ള അഭിപ്രായ ഭിന്നതകളാണ് ചവാന്റെ രാജിക്കു പിന്നിലെന്ന് പറയുന്നു.

,