ക്യാബിനററ് പദവിയില്ല; സുരേഷ് ഗോപി മന്ത്രിസ്ഥാനം വിടും?

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ക്യാബിനററ് പദവി ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക്അനിഷ്ടവും പ്രതിഷേധവും. സ്ഥാനത്ത് തുടരണോ എന്ന് അദ്ദേഹം ആലോചിക്കുന്നു.

തൃശ്ശൂരിൽ മികച്ച വിജയം കൊയ്ത് ബി ജെ പിയ്ക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ സാഹചര്യമൊരുക്കിയ തന്നെ സഹമന്ത്രി സ്ഥാനത്തേയ്ക്ക് ഒതുക്കി എന്നാണ് അദ്ദേഹത്തിൻ്റെ പരാതി എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ക്യാബിനററ് പദവി മോഹിച്ചെങ്കിലും ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്.

എന്നാൽ സിനിമയിൽ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കിലെടുത്താണ് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണമത്രെ. തനിക്ക് ക്യാബിനററ് പദവി ലഭിക്കുമെന്ന് സുരേഷ് ഗോപി ചില മാധ്യമ പ്രവർത്തകരോട് പോലും സൂചിപ്പിച്ചിരുന്നു. ആഗ്രഹിച്ച പദവി കിട്ടിലെന്ന് മനസ്സിലായതു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായസൽക്കാരത്തിൽ നിന്ന് അദ്ദേഹം വിട്ടു നിന്നത് എന്നു പോലും വ്യാഖ്യാനമുണ്ട്. തിരുവനന്തപുരത്ത് നിന്ന് വൈകിയുള്ള വിമാനത്തിൽ അദ്ദേഹം പുറപ്പെട്ടത് ഈ പ്രതിഷേധം പ്രകടിപ്പിക്കാണത്രെ.

മന്ത്രിസ്ഥാനം ഒഴിയാൻ സുരേഷ് ഗോപി താത്പര്യം പ്രകടിപ്പിക്കുണ്ട്. താമസിയാതെ തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ഒരു മലയാളം ടി വി ചാനലിനോട് പറഞ്ഞു. തനിക്ക് സിനിമ ചെയ്തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും സൂരേഷ് ഗോപി പറയുന്നു.

കേരളത്തിലേക്ക് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കൊണ്ടുവരാനാണ് ആദ്യ ശ്രമമെന്നും അദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിൻ്റെ വളർച്ച എന്നുപറയുന്നത് നിക്ഷിപ്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്നത്തെ അനുഭവം കൊണ്ട് ഒന്നുമാകുന്നില്ല. ഇനി എന്താണ് ജോലി എന്നറിയണം. അതിന് ശേഷം എനിക്ക് എന്താണ് ചെയ്യാൻ പറ്റുക എന്നറിയണം. അതുമാത്രമല്ല, എൻ്റെ സിനിമ എന്ന് പറയുന്നത് ഇപ്പോഴും അവിടെ നിൽക്കുകയാണ്. ഏത് വകുപ്പാണെന്ന് ഒരു ഐഡിയയും ഇല്ല. ഒരു പ്രതീക്ഷയുമില്ല. എന്നെ സ്വതന്ത്രമായി പറക്കാൻ വിടുമെന്നാണ് പ്രതീക്ഷ” – സുരേഷ് ഗോപി പറഞ്ഞു.

1 comments on “ക്യാബിനററ് പദവിയില്ല; സുരേഷ് ഗോപി മന്ത്രിസ്ഥാനം വിടും?
    Venu

    തലയും വാലുമില്ലാത്ത ഒരു ‘വാർത്ത ‘
    വേലിക്കരികിലെ ഒരു വിശേഷം പങ്കുവെക്കലായി ഈ ‘വർത്ത’

Leave a Reply