ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരായ ഡ്രോൺ ആക്രമണങ്ങളിൽ സഹായിക്കാൻ പാക്കിസ്ഥാനിലേക്ക് തുർക്കി സൈനികരെ അയയ്ക്കുകയും ചെയ്തു എന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂരിൽ രണ്ട് തുർക്കി സൈനികരും കൊല്ലപ്പെട്ടു.
ഇന്ത്യയുമായുള്ള പാകിസ്ഥാന്റെ നാല് ദിവസത്തെ പോരിൽ തുർക്കി, 350-ലധികം ഡ്രോണുകൾ നൽകിയിരുന്നു.ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യയ്‌ക്കെതിരായ ഡ്രോൺ ആക്രമണങ്ങൾ ഏകോപിപ്പിക്കാൻ തുർക്കിയുടെ ഉദ്യോഗസ്ഥർ പാകിസ്ഥാൻ ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്തു.
പാകിസ്ഥാനുമായുള്ള തുർക്കിയുടെ പ്രതിരോധ ബന്ധം അമ്പരപ്പിക്കുന്ന തോതിൽ വളർന്നിട്ടുണ്ട്. ആയുധങ്ങൾ വിതരണം ചെയ്യുക മാത്രമല്ല, പാകിസ്ഥാൻ സൈന്യത്തിന് പരിശീലനവും നൽകിയിട്ടുണ്ട്.
മെയ് 7, 8 തീയതികളിലെ രാത്രികളിൽ, വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി പാകിസ്ഥാൻ ഏകദേശം 300–400 ഡ്രോണുകൾ ഉപയോഗിച്ചു എന്നാണ് കണക്ക്.
തുർക്കി ഡ്രോണുകളുടെ അവശിഷ്ടങ്ങൾ
ഡ്രോണുകളുടെ അവശിഷ്ടങ്ങളെക്കുറിച്ച് ഫോറൻസിക് അന്വേഷണം നടത്തിവരികയാണ്. പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അവ തുർക്കി അസിസ്ഗാർഡ് സോംഗർ ഡ്രോണുകളാണെന്നാണ് – ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.