June 15, 2025 5:00 pm

കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്‌നറുകള്‍ കടലിൽ വീണു

കോഴിക്കോട് : കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന  ചരക്കുകപ്പലിന് തീപ്പിടിച്ചു.

50 കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ പതിച്ചതായാണ് വിവരം. 650-ഓളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു.

ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാ​ഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം.

കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും പറയുനു.കപ്പലിലെ ജീവനക്കാരില്‍ 18 പേരെ രക്ഷപ്പെടുത്തി.സിംഗപ്പുര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈന കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല.

അഴീക്കൽ തുറമുഖവുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം. രണ്ട് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് പുറപ്പെട്ടത്.

കോസ്റ്റ് ഗാർഡിന്‍റെ കപ്പലുകളും നാവികസേനയുടെ ഐഎന്‍എസ് സൂറത്ത് എന്ന കപ്പലും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.കോസ്റ്റ് ഗാര്‍ഡിന്റെ ഡ്രോണിയര്‍ വിമാനം നിരീക്ഷണത്തിനായി സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News