March 18, 2025 7:01 pm

ചരിത്രമെഴുതി നേപ്പാള്‍; സ്വവര്‍ഗ വിവാഹം രജിസ്ററർ ചെയ്തു

 

കാഠ് മണ്ഡു: സ്വവര്‍ഗ വിവാഹത്തിന് രജിസ്ട്രേഷന്‍ നൽകി നേപ്പാൾ. അങ്ങനെ ദക്ഷിണേഷ്യയില്‍ ആദ്യമായി ഒരു രാജ്യം ഇതിനു അനുമതി നൽകുന്നത് ഇതാദ്യം.

മായാ ഗുരങ് (35), സുരേന്ദ്ര പാണ്ഡെ (27) എന്നിവരുടെ വിവാഹമാണ് ലാംജങ് ജില്ലയിലെ ദോര്‍ദി റൂറല്‍ മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്. മായാ ഗുരങ് ട്രാന്‍സ് ജെന്‍ഡര്‍ വനിതയാണെങ്കിലും നിയമപരമായി പുരുഷനാണ്. അതിനാലാണ് സ്വവര്‍ഗ വിവാഹം എന്ന രീതിയില്‍ രജിസ്റ്റര്‍ ചെയ്തത്.

Nepal Courts Refuse to Register Same-Sex Marriages | Human Rights Watch

 

2007ല്‍ സ്വവര്‍ഗ വിവാഹം നേപ്പാള്‍ സുപ്രീംകോടതി നിയമവിധേയമാക്കിയിരുന്നു. മായ ഉള്‍പ്പെടെയുള്ള ട്രാന്‍സ് വ്യക്തികളുടെ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീംകോടതി വിധി.

എന്നാല്‍, നിയമത്തിലെ തടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗുരാങ് ഉള്‍പ്പെടെയുള്ളവരുട വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷകള്‍ കീഴ്‌ക്കോടതികള്‍ തള്ളിയിരുന്നു. നിയമപരമായ സ്ത്രീയേയും പുരുഷനേയും അല്ലാതെ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് കാഠ്മണ്ഡു കോടതി സ്വീകരിച്ചത്. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും ഹര്‍ജി തള്ളി.

In Nepal, the LGBTQ Community's Fight for Marriage Equality is Far From Over – The Diplomat
തുടര്‍ന്ന് റിട്ട് ഹര്‍ജിയുമായി ഇവര്‍ വീണ്ടും സുപ്രീംകോടതിയ സമീപിച്ചു. ഈ ഹര്‍ജിയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാന്‍ അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്നാണ് രജിസട്രേന്‍ നടത്തിയത്. താത്ക്കാലികമായാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആവശ്യമായ നിയമ നിര്‍മാണങ്ങള്‍ക്ക് ശേഷം വിവാഹം സ്ഥിരമായി രജിസ്റ്റര്‍ ചെയ്യും.

വിവാഹം രജിറ്റര്‍ ചെയ്ത നടപടി നേപ്പാളിലെ ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് വലിയ നേട്ടമാണെന്ന് മായ പ്രതികരിച്ചു. കഴിഞ്ഞ ആറുവര്‍ഷമായി ഇവര്‍ ലിവിങ് ടുഗേതര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. മാതാപിതാക്കളുടെ സമ്മതത്തോടെ പരമ്പരാഗത രീതിയിലാണ് വിവാഹിതരായത്.

തങ്ങളുടെ സ്വത്വവും അവകാശങ്ങളും ഹനിക്കപ്പെട്ട് ജീവിക്കുന്ന നിരവധി ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുണ്ട്. അവര്‍ക്ക് ഈ വിധി വളരെയധികം സഹായമാകുമെന്ന് നേപ്പാളിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബ്ലൂ ഡയമണ്ട് സൊസൈറ്റി പ്രസിഡന്റ് സന്‍ജിബ് ഗുരങ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News