രാഹുൽ ഗാന്ധിയുടെ വിവരക്കേടുകൾ…

എസ്. ശ്രീകണ്ഠൻ

രാഹുൽ ഗാന്ധിക്ക് മറ്റൊരു കുംഭകോണം ആരോപിക്കാൻ വകയായി.അജ്ഞതയിൽ കൊട്ടാരം കെട്ടാം. കെട്ടിപ്പൊക്കിയ കൊട്ടാരം വെറും ശീട്ടു കൊട്ടാരം.

എൻഡിഎ ഒറ്റക്കെട്ടായി മോദിയെ പിന്തുണച്ചതോടെ ഓഹരി കമ്പോളം വീണ്ടും ഉയരങ്ങളിൽ മുത്തമിട്ടു. സെൻസെക്സ് ഇന്ന് ഒരു വേള 76795 ൽ.പുതിയ റെക്കോഡ്. നിഫ്റ്റി റെക്കോഡിനരികെ 23,338 ൽ. ഒടുവിൽ സെൻസെക്സ് ക്ളോസ് ചെയ്തത് 76,693 ൽ.ഒറ്റ ദിവസം കയറിയത് 1618 പോയൻറ്. നിഫ്റ്റി 23, 290 ൽ. 468 പോയൻറ് നേട്ടം.

അപ്രതീക്ഷിതമായി ഐടി കമ്പനികളിൽ കണ്ട ആവേശമാണ് മാർക്കറ്റിനെ ഉയരങ്ങളിൽ എത്തിച്ചത്. മാർക്കറ്റ് ഇൻറലിജൻസ്. അതുള്ളവൻ കാശുണ്ടാക്കും. അതെല്ലാം കുംഭകോണ മാണെന്ന് ധരിച്ച് വശായാൽ എന്തു ചെയ്യും?.

ഇനി മന്ത്രിസഭയിൽ ആരൊക്കെയെന്നാണ് മാർക്കറ്റ് നോക്കുന്നത്. അതു കഴിയുമ്പോൾ 2025 Q1, കാലവർഷം , ജിഎസ്ടി. പിന്നെ ബജറ്റ്. എല്ലാറ്റിനും വലിയ കയറ്റിറക്കങ്ങൾ പ്രതീക്ഷിക്കാം.

നിക്ഷേപക വൈദഗ്ദ്ധ്യം അവിടെയാണ്. തടി കേടാവാതെ കഴിച്ചിലാക്കാൻ ഇമ്മിണി ബുദ്ധിമുട്ടാ…സ്റ്റോക് മാർക്കറ്റിൽ ഇൻഷൂറൻസ് പരിരക്ഷയില്ല രാഹുലെ.

വാൽക്കഷ്ണം:

യുക്തിഹീനമായ കമ്പോളത്തിൽ യുക്തിസഹജമായ നിക്ഷേപത്തിന് മുതിർന്നാൽ ഫലം ഭയാനകം – ജെഎം കെയ്ൻസ്

———————————————————————————————————————————————————————————-

(ധനകാര്യ നിരീക്ഷകനാണ് ലേഖകന്‍ )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക