March 24, 2025 4:46 am

സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞ് നോക്കുന്നു

കൊച്ചി: ലോകമെമ്പാടും യാത്ര ചെയ്ത്  വിവരണങ്ങള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ പ്രശസ്ത്‌നായ വ്യക്തിത്വമാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടേത്  . സന്തോഷിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിനായകന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന്‍ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.

സന്തോഷ് ജോര്‍ജ് കുളങ്ങരയെ വിശ്വസിക്കരുതെന്നാണ് നടന്‍ പറയുന്നത്. ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെന്നാണ് വിനായകന്റെ ആരോപണം.

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെന്നും യുവതീ യുവാക്കള്‍ ഇയാളെ നമ്പരുതെന്നും വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിനായകന്റെ പോസ്റ്റിന് കമന്റ് ബോക്‌സില്‍ വിമര്‍ശനവുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്. ഇന്ത്യയെ മോശമാക്കി കാണിച്ച് പണം സമ്പാദിക്കുകയും അതുകൊണ്ട് കുടുംബം പോറ്റുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെന്നും വിനായകന്‍ പറയുന്നു.

 

വിനായകന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

=======================================================================

**ഇദ്ദേഹത്തെ നമ്പരുത്*


യുവതീ..യുവാക്കളോട് …..
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.
സ്വന്തം വ്യവസായം വലുതാക്കാന്‍ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച്
ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ) ആളുകളെ നമ്പരുത്.
യുവതീ യുവാക്കളേ
നിങ്ങള്‍ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകു.
ഇദ്ദേഹത്തെ നമ്പരുത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News