എസ്. ശ്രീകണ്ഠൻ
2024ൽ ലോകത്ത് അതിവേഗം വളരുന്ന രാജ്യമായി ഭാരതം മാറുമെന്ന് ഫിച്ച് പറയുന്നു. ജിഡിപി ആറര ശതമാനം വളർന്നാൽ തന്നെ ഈ പ്രവചനം നടക്കുമെന്ന് അവർ ഉറപ്പിക്കുന്നു.
ഇന്നത്തെ നിലയ്ക്ക് 6.9% വളർച്ച വരെ പ്രതീക്ഷിക്കാമെന്നാണ് കാര്യങ്ങളെല്ലാം ഹരിച്ച് ഗുണിച്ച് സായ് വ് പറയുന്നത്. സിമൻറ്, വൈദ്യുതി, പെട്രോളിയം . ഇവയുടെ എല്ലാം ഉപഭോഗ കണക്കുകൾ കൂലംകഷമായി പഠിച്ചാണ് ഈ നിഗമനത്തിലേക്ക് അവർ എത്തിയത്. നിർമ്മാണ മേഖലയിൽ പണികൾ തകൃതി. ഉരുക്കിനും നല്ല ഡിമാൻ്റ്. കാർ കച്ചവടവും പൊടിപൊടിക്കുന്നു.
ഇപ്പോൾ നമ്മൾ സമ്പദ് രംഗത്തിൻ്റെ വലുപ്പത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ്. അമേരിക്ക, ചൈന, ജർമ്മനി , ജപ്പാൻ. കഴിഞ്ഞാൽ ഭാരതം. 2030 ഓടെ ജപ്പാനെ നമ്മൾ പിന്തള്ളും. ഫിച്ച് അതാണ് പറയുന്നത്. നമ്മുടെ കമ്പനികളുടെ സാമ്പത്തിക അടിത്തറ നാൾക്കുനാൾ മെച്ചപ്പെട്ടു വരുന്നു.
കൂടുതൽ മുതൽ മുടക്കിന് അവർ തയ്യാറെടുക്കുന്നു. അമേരിക്കയിലും യൂറോപ്പിലും വളർച്ച മന്ദഗതിയിലാവുന്നത് ഐടി കമ്പനികൾക്ക് സമ്മർദമാവാം . എന്നാൽ, വേതന തത് സ്ഥിതി തുടരാനായാൽ ഐടി കമ്പനികൾക്ക് പിടിച്ചു നിൽക്കാം. 2023-24, 24-25 വർഷങ്ങളിൽ ഭാരതം 6.3% വളരുമെന്നാണ് ഐഎംഎഫ് പറയുന്നത്.
ഗോൾഡ്മാൻ സാച്ച് സ് 6.2%. 2024-26ൽ 7.1% വരെ വളർച്ച എസ്& പി നമുക്ക് കൽപ്പിച്ച് നൽകുന്നു. റിസർവ് ബാങ്ക് 23-24ൽ കണക്കു കൂട്ടുന്നതും 7%. ജൂലായ് – സപ്തംബർ കാലത്ത് 7.6% വളർച്ച നേടിയതിൻ്റെ പിൻബലമാണ് റിസർവ് ബാങ്കിൻ്റെ കണക്കുകൂട്ടലിന് ആധാരം. എല്ലാം നടക്കട്ടെ. സെൻസെക്സ് ഒരു ലക്ഷമാവണം. അതു കാണാൻ കാത്തിരിക്കുന്നു.
————————————–
(ധനകാര്യ നിരീക്ഷകനാണ് ലേഖകന്‍ )
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 184