വ്യഭിചരിക്കുന്ന സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാൻ

കാബൂൾ: അഫ്ഘാനിസ്ഥാനിൽ വ്യഭിചരിക്കുന്ന സ്ത്രീകളെ പരസ്യമായി ചമ്മട്ടി കൊണ്ട് അടിച്ച് കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ അറിയിച്ചു.ശരീഅത്ത് നിയമം കൂടുതൽ കർശനമാക്കുമെന്നാണ് ഇതിനർഥം.

നാഷണൽ ബ്രോഡ്കാസ്റ്റർ ഓൺലൈൻ പുറത്തിറക്കിയ ശബ്ദ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഞങ്ങൾ ദൈവത്തിന്റെ പ്രതിനിധികളായതു കൊണ്ട് ഞങ്ങൾക്ക് ഇതിന് അവകാശമുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

Taliban Vows It Is Returning To Stoning Women To Death In Public | The  Daily Wire

മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ

 

അഖുന്ദ്‌സാദയുടെ വാക്കുകൾ ഇങ്ങനെ: ‘ഞങ്ങൾ സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുന്നത് സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾ എത്ര തന്നെ എതിർത്താലും വ്യഭിചാരത്തിനുള്ള ശിക്ഷ ഞങ്ങൾ നടപ്പാക്കും. ഞങ്ങൾ സ്ത്രീകളെ പൊതുസ്ഥലത്ത് ചമ്മട്ടികൊണ്ട് അടിച്ച് പരസ്യമായി കല്ലെറിഞ്ഞു കൊല്ലും. ഇതെല്ലാം നിങ്ങളുടെ ജനാധിപത്യത്തിന് എതിരായിരിക്കാം, പക്ഷേ ഞങ്ങൾ അത് തുടരുക തന്നെ ചെയ്യും’.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകരുതെന്ന് വാദിക്കുന്ന അഖുന്ദ്സാദ അപൂർവ്വമായാണ് പൊതുജനമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള പാശ്ചാത്യ ആശയങ്ങളെ അവഗണിച്ചുകൊണ്ട് ഇസ്ലാമിക നിയമങ്ങളോടുള്ള അവരുടെ സമർപ്പണമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

20 വർഷമായി രാജ്യം ഭരിച്ച പാശ്ചാത്യ പിന്തുണയുള്ള സർക്കാർ തകരുകയും താലിബാൻ വീണ്ടും അധികാരം നേടുകയും ചെയ്യുകയുമായിരുന്നു.2001-ൽ അമേരിക്കയുടെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിലെ അധിനിവേശം താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ അവർ തിരിച്ചുവന്നു.

അധികാരത്തിൽ വന്നതിന് ശേഷം അമേരിക്കക്കാരുമായോ സർക്കാരുമായോ ചേർന്ന് പ്രവർത്തിച്ചവർക്കെതിരെ താലിബാൻ പ്രതികാര ആക്രമണം നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭ താലിബാനെ ശക്തമായി അപലപിക്കുകയും ഈ നടപടികൾ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ല.