ഇ ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനും രക്ഷിക്കില്ല…

കൊച്ചി : കോൺഗ്രസ് വിട്ട് ബി ജെ പി യിലേക്ക് കൂറുമാറിയ കെ പി സി സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാലിനെ പരിഹസിച്ച് അവരുടെ ഫേസ് ബുക്ക് പേജിൽ തന്നെ പോസ്റ്റ്.

‘ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ എന്നായിരുന്നു പോസ്റ്റ് വന്നു. ഫെയ്സ്‌ബുക്ക് അഡ്മിൻ തന്നെയാണ് പോസ്ററിട്ടത്.സ്വന്തം അഡ്മിനെപ്പോലും കൂടെ നിർത്താൻ പത്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു.

പത്മജയുടെ നിർദേശപ്രകാരം പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിനു കീഴിൽ അനേകം അഭിപ്രായങ്ങളൂം നിറഞ്ഞു.

 

പത്മജ വേണുഗോപാൽ(ഇടത്), പത്മജയുടെ ഫെയ്‌സ്‌ബുക് പേജിൽ വന്ന പോസ്റ്റ് (വലത്)

 

ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു വച്ചാണ് പത്മജ ബിജെപിയിൽ ചേർന്നത്. കേരളത്തിന്റെ ചുമതലുള്ള പ്രകാശ് ജാവഡേക്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും, അതുകൊണ്ടു മാത്രമാണ് ബിജെപി ചേരുന്നതെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു.