ലിൻ കാരിക്കോയും ഡ്രീ വൈസ്മാനും വൈദ്യശാസ്ത്ര നൊബേല്‍ നേടി

സ്റ്റോക്ക്ഹോം :  വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെ‌യ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി

കൊവിഡ് പ്രതിരോധ വാക്സീൻ കണ്ടുപിടിത്തത്തിനുള്ള ഗവേഷണം നടത്തിയ പ്രതിഭകൾ ആണ് കാറ്റലിൻ കാരിക്കോയും ഡ്രീ വൈസ്മാനും.

ഇരുവരും പെൻസില്‍വാനിയ സര്‍വകലാശാലയില്‍ വച്ച്‌ നടത്തിയ ഗവേഷണമാണ് 2023 ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരത്തിന് അര്‍ഹമായത്.

കാറ്റലിൻ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം നേടുന്ന പതിമൂന്നാം വനിതയാണ്. കാറ്റലിൻ കാരിക്കോയുടെ പുസ്തകം ‘ബ്രേക്കിംഗ് ത്രൂ’ ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് പുരസ്കാര നേട്ടം.