മാധ്യമപ്രവര്‍ത്തകരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി: ആംനസ്റ്റി റിപ്പോര്‍ട്ട്

 

ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകരുടെ രഹസ്യങ്ങൾ കേന്ദ്ര സർക്കാർ ഇസ്രായേലിൽ നിർമ്മിച്ച പെഗാസസ് എന്ന ചാര ഉപകരണം വഴി ചോർത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും വാഷിംഗ്ടണ്‍ പോസ്റ്റുും വെളിപ്പെടുത്തി.

സംയുക്ത അന്വേഷണ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്.പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോൺ സന്ദേശങ്ങളും ഇമെയിലുകളും ഫോട്ടോകളും പരിശോധിക്കാനും ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാനും ക്യാമറ ഉപയോഗിച്ച്‌ ഉടമയെ ചിത്രീകരിക്കാനുമൊക്കെ കഴിയും.

ദി ഓര്‍ഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിന്റെ ആനന്ദ് മംഗ്‌നാലെ, ദി വയറിലെ മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജൻ എന്നിവരുടെ ഐഫോണുകള്‍ സ്പൈവെയര്‍ ലക്ഷ്യമിട്ടതായി ആംനസ്റ്റി പറഞ്ഞു.

ആപ്പിളിന് മേല്‍ ഒക്ടോബറില്‍ പെഗാസസ് ഇരകള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് തിരുത്താൻ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രാഷ്ട്രീയ എതിരാളികളെയും ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും നിരീക്ഷിക്കാന്‍ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News