January 18, 2025 7:03 pm

അന്യഗ്രഹജീവികളെ കണ്ടെത്തിയെന്ന് ചലച്ചിത്രകാരൻ

ന്യൂഡല്‍ഹി: പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്ന് അമേരിക്കയിലെ നാസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചലച്ചിത്ര ഡോക്യുമെന്ററി സംവിധായകൻ സൈമണ്‍ ഹോളണ്ട് അവകാശപ്പെടുന്നു.

അന്യഗ്രഹജീവികളെക്കുറിച്ച്‌ ഓക്‌സ്ഫഡ് സർവ്വകലാശാല ഗവേഷണം നടന്നിരുന്നു. ഇതിലാണ് അന്യഗ്രഹ ജീവികളെ കണ്ടെത്തിയിരിക്കുന്നതത്രെ. ഭൂമിയിലുള്ള ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച്‌ നടത്തിയ നിരീക്ഷണത്തില്‍ ആണ് ഇതു മനസ്സിലായതെന്ന് അദ്ദേഹം പറയുന്നു.

ഗവേഷണത്തിനിടെ ക്ഷീരപഥത്തില്‍ നിന്നും റേഡിയോ സിഗ്നല്‍ ലഭിച്ചിരുന്നു. ഇതാണ് പ്രധാന തെളിവ്. പ്രോക്‌സിമ സെഞ്ചുറി നക്ഷത്തിന് ചുറ്റുമുള്ള മേഖലയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. 5 മണിക്കൂർ നേരം ദൈർഘ്യം ഉണ്ടായിരുന്നു. ഭൂമിയില്‍ നിന്നും 4.2 പ്രകാശവർഷം അകലെയുള്ള നക്ഷത്രമാണ് പ്രോക്‌സിമ സെഞ്ചുറി.

അതിനാല്‍ സിഗ്നലിന്റെ യഥാർത്ഥ ഉത്ഭവ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 5 വർഷം മുൻപ് ഏപ്രിലില്‍ ആണ് സിഗ്നല്‍ കണ്ടെത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News