മൂന്നാം തവണയും മോദി വരുമ്പോൾ…

എസ്. ശ്രീകണ്ഠൻ

 

രേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ വരുന്നെങ്കിൽ അത് മികച്ച പ്രോഗ്രസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ്.മോദിക്ക് കീഴിൽ രാജ്യം വൻ ശക്തിയാവുന്നു .

വികസനം എത്താത്ത മേഖലകളിലേക്ക് വികസനം എത്തുന്നു.ഞാനിതെഴുതുമ്പോൾ മെയ് മാസത്തെ ജിഎസ്ടി കണക്കുകൾ പുറത്തു വന്നു. മൊത്തം വരുമാനം കൂടിയതിൽ ഉപരി എൻ്റെ മനസ്സ് ഉടക്കിയത് മറ്റൊരു കാര്യത്തിലാണ്‌.

ജി എസ് ടി വരുമാനം കൂടിയ പ്രദേശങ്ങളുടെ പട്ടികയിലിതാ ജമ്മു കശ്മീർ , മണിപ്പൂർ, പുതുച്ചേരി, അരുണാചൽ പ്രദേശ്. ഉപഭോഗം കൂടുന്നതിൻ്റെ സൂചനയാണല്ലോ ഉയർന്ന നികുതി വരുമാനം. ഭാരത ഭൂപടത്തിൽ അവികസിത മേഖലകളായി കാലങ്ങളായി വിറങ്ങലിച്ചു കിടന്ന പ്രദേശങ്ങളിലേക്ക് വികസനം എത്തി തുടങ്ങിയതിൻ്റെ സൂചന തന്നെയാണിത്.

മോദിയെ വിമർശിക്കുന്ന കേരളത്തിലെ സഖാക്കൾ കൂടും കുടുക്കയുമായി മദ്ധ്യവേനൽ അവധി ആഘോഷിക്കാൻ കശ്മീരിലേക്ക് . ടൂറിസത്തിൽ നിന്ന് ഏതാണ്ട് എണ്ണായിരം കോടിയുടെ വരുമാനം അവർക്ക് കിട്ടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. യുപിഎ കാലത്ത് കശ്മീരിൽ എന്തായിരുന്നു.ആ കല്ലേറുകാര് എവിടെ?.

വീണ്ടും ജിഎസ്ടിയിലേക്ക് വരാം. മെയ് മാസം മൊത്തം കിട്ടിയത് 1.73 ലക്ഷം കോടി. നമ്മുടെ കേരളത്തിൽ കിട്ടിയത് 2,594 കോടി. രാജ്യത്ത് മൊത്തം കിട്ടിയതിൽ മുൻ വർഷത്തെ അപേക്ഷിച്ച് 11.3% വർധനയുണ്ട്. സാമ്പത്തിക മാനേജ് മെൻ്റിലെ മികവിൻ്റെ സാക്ഷ്യപത്രമാണിത്.വ്യക്തമായ ജനപിന്തുണയോടെ മൂന്നാം ഊഴം മോദിക്ക് കിട്ടുന്നത് ലോകം സാകൂതം വീക്ഷിക്കുന്നു.

ഭാരതത്തിൻ്റെ ഉത്കർഷേച്ഛയ്ക്ക് ഫലം കാണുന്ന നാളുകളാണ് വരാനിരിക്കുന്നത്.ഭാരത മക്കൾക്ക് അഭിമാനിക്കാം.

—————————————————————————————————

(ധനകാര്യ നിരീക്ഷകനാണ് ലേഖകന്‍ )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക