മഹാത്മജി: ലോകം അറിയുന്ന അ​​ർ​​ഥ​​വ​​ത്താ​​യ ഇന്ത‍്യൻ നേതാവ്

 

കെ. ഗോപാലകൃഷ്ണൻ

ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​ഥ​​​​ക​​​​ളെ​​​​യും പാ​​​​ര​​​​മ്പ​​​​ര്യ​​​​ങ്ങ​​​​ളെ​​​​യുംകു​​​​റി​​​​ച്ചു​​​​ള്ള ഗാ​​​​ന്ധി​​​​യു​​​​ടെ ധാ​​​​ര​​​​ണ​​​​യും ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ശ​​​​ബ്ദ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യുമാ​​​​ണ് ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യ സാ​​​​മ്രാ​​​​ജ്യ​​​​ത്തെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ ഒ​​​​രു പ്ര​​​​സ്ഥാ​​​​ന​​​​ത്തെ ഒ​​​​ന്നി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തെ സ​​​​ഹാ​​​​യി​​​​ച്ച​​​​ത്. – ബ​​​​റാ​​​​ക് ഒ​​​​ബാ​​​​മ, യു​​​​എ​​​​സ് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ്.

അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​ലു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ത്യാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മ​​​​ർ​​​​പ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും മ​​​​ഹ​​​​ത്താ​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​​​ണം ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തി​​​​നും ലോ​​​​ക​​​​ത്തി​​​​നും ഗാ​​​​ന്ധി​​​​ജി ന​​​​ൽ​​​​കി​​​​യ നി​​​​ര​​​​വ​​​​ധി പൈ​​​​തൃ​​​​ക​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണ്. – നെ​​​​ൽ​​​​സ​​​​ൺ മ​​​​ണ്ടേ​​​​ല, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ്
ഇ​​​​തു​​​​പോ​​​​ലൊ​​​​രു മ​​​​നു​​​​ഷ്യ​​​​ൻ മാം​​​​സ​​​​വും ര​​​​ക്ത​​​​വു​​​​മാ​​​​യി ഈ ​​​​ഭൂ​​​​മി​​​​യി​​​​ൽ എ​​​​പ്പോ​​​​ഴെ​​​​ങ്കി​​​​ലും ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്ന് വ​​​​രുംത​​​​ല​​​​മു​​​​റ​​​​ക​​​​ൾ വി​​​​ശ്വ​​​​സി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ല. – ആ​​​​ൽ​​​​ബ​​​​ർ​​​​ട്ട് ഐ​​​​ൻ​​​​സ്റ്റീ​​​​ൻ, ശാ​​​​സ്ത്ര​​​​ജ്ഞ​​​​ൻ.

 

Gandhi Jayanti: 10 key teachings of Mahatma Gandhi on his birth anniversary

 

വെ​​​​ളി​​​​ച്ചം അ​​​​ണ​​​​ഞ്ഞു​​​​പോ​​​​യി എ​​​​ന്നു ഞാ​​​​ൻ പ​​​​റ​​​​ഞ്ഞു, എ​​​​ന്നി​​​​ട്ടും എ​​​​നി​​​​ക്ക് തെ​​​​റ്റി. എ​​​​ന്തെ​​​​ന്നാ​​​​ൽ, ഈ ​​​​രാ​​​​ജ്യ​​​​ത്ത് പ്ര​​​​കാ​​​​ശി​​​​ക്കു​​​​ന്ന വെ​​​​ളി​​​​ച്ചം സാ​​​​ധാ​​​​ര​​​​ണ വെ​​​​ളി​​​​ച്ച​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​ത്ര​​​​യും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഈ ​​​​നാ​​​​ട്ടി​​​​ൽ ജ്വ​​​​ലി​​​​ച്ച ആ ​​​​വെ​​​​ളി​​​​ച്ചം ഇ​​​​നി​​​​യും ഒ​​​​രു​​​​പാ​​​​ട് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ ഈ ​​​​നാ​​​​ടി​​​​നെ പ്ര​​​​കാ​​​​ശി​​​​പ്പി​​​​ക്കും. ആ​​​​യി​​​​രം വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷ​​​​വും ആ ​​​​വെ​​​​ളി​​​​ച്ചം ഈ ​​​​നാ​​​​ട്ടി​​​​ൽ കാ​​​​ണു​​​​ക​​​​യും ലോ​​​​കം കാ​​​​ണു​​​​ക​​​​യും അ​​​​ത് എ​​​​ണ്ണ​​​​മ​​​​റ്റ ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​ശ്വാ​​​​സം ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്യും. – ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്‌​​​​റു, 1948.

മാ​​​​ന​​​​വി​​​​ക​​​​ത​​യ്​​​​ക്കു പു​​​​രോ​​​​ഗ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഗാ​​​​ന്ധി ഒ​​​​ഴി​​​​ച്ചു​​​​കൂ​​​​ടാ​​​​നാ​​​​വാ​​​​ത്ത​​​​താ​​​​ണ്. സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ​​​​യും ലോ​​​​ക​​​​ത്തി​​​​ലേ​​​​ക്ക് പ​​​​രി​​​​ണ​​​​മി​​​​ക്കു​​​​ന്ന മാ​​​​ന​​​​വി​​​​ക​​​​ത​​​​യു​​​​ടെ കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ൽ​​​​നി​​​​ന്ന് പ്ര​​​​ചോ​​​​ദ​​​​നം ഉ​​​​ൾ​​​​ക്കൊ​​​​ണ്ട് അ​​​​ദ്ദേ​​​​ഹം ജീ​​​​വി​​​​ക്കു​​​​ക​​​​യും ചി​​​​ന്തി​​​​ക്കു​​​​ക​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ന​​​​മ്മു​​​​ടെ സ്വ​​​​ന്തം ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ ന​​​​മു​​​​ക്ക് അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​വ​​​​ഗ​​​​ണി​​​​ക്കാം. – ഡോ. ​​​​മാ​​​​ർ​​​​ട്ടി​​​​ൻ ലൂ​​​​ത​​​​ർ കിം​​​​ഗ്, ജൂ​​​​ണി​​​​യ​​​​ർ.

അ​​​​ദ്ദേ​​​​ഹം മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലെ മ​​​​നു​​​​ഷ്യ​​​​നും വീ​​​​ര​​​​ന്മാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലെ നാ​​​​യ​​​​ക​​​​നും രാ​​​​ജ്യ​​​​സ്‌​​​​നേ​​​​ഹി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ രാ​​​​ജ‍്യ​​​​സ്‌​​​​നേ​​​​ഹി​​​​യു​​​​മാ​​​​ണ്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ മാ​​​​ന​​​​വി​​​​ക​​​​ത നി​​​​ല​​​​വി​​​​ൽ ഉ​​​​ന്ന​​​​ത നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ന​​​​മു​​​​ക്ക് വ‍്യ​​​​ക്ത​​​​മാ​​​​യി പ​​​​റ​​​​യാം. – ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ ഗോ​​​​ഖ​​​​ലെ.

മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി ബു​​​​ദ്ധ​​​​നും യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​നും തു​​​​ല്യ​​​​മാ​​​​യി ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ക്കും. – മൗ​​​​ണ്ട് ബാ​​​​റ്റ​​​​ൺ പ്ര​​​​ഭു.

ഞാ​​​​നും മ​​​​റ്റു​​​​ള്ള​​​​വ​​​​രും വി​​​​പ്ല​​​​വ​​​​കാ​​​​രി​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കാം, പ​​​​ക്ഷേ ഞ​​​​ങ്ങ​​​​ൾ പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യോ പ​​​​രോ​​​​ക്ഷ​​​​മാ​​​​യോ മ​​​​ഹാ​​​​ത്മാഗാ​​​​ന്ധി​​​​യു​​​​ടെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ളാ​​​​ണ്, അ​​​​തി​​​​ൽ കൂ​​​​ടു​​​​ത​​​​ലോ കു​​​​റ​​​​വോ​​​​യി​​​​ല്ല. – ഹോ ​​​​ചി മി​​​​ൻ, വി​​​​യ​​​​റ്റ്നാം മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ്.

മ​​​​ഹാ​​​​ത്മാഗാ​​​​ന്ധി​​​​യോ​​​​ട് എ​​​​നി​​​​ക്ക് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ആ​​​​രാ​​​​ധ​​​​ന​​​​യും ബ​​​​ഹു​​​​മാ​​​​ന​​​​വു​​​​മു​​​​ണ്ട്. മ​​​​നു​​​​ഷ്യ​​​​പ്ര​​​​കൃ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ഴ​​​​ത്തി​​​​ൽ ധാ​​​​ര​​​​ണ​​​​യു​​​​ള്ള ഒ​​​​രു മ​​​​ഹാ​​​​നാ​​​​യ മ​​​​നു​​​​ഷ്യ​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. മ​​​​നു​​​​ഷ്യ​​​​ന്‍റെ ക​​​​ഴി​​​​വി​​​​ന്‍റെ ന​​​​ന്മ​​​​ക​​​​ളു​​​​ടെ പൂ​​​​ർ​​​​ണ​​​​മാ​​​​യ വി​​​​കാ​​​​സ​​​​ത്തെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും തി​​​​ന്മ​​​​ക​​​​ൾ കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​ദ്ദേ​​​​ഹം എ​​​​ല്ലാ ശ്ര​​​​മ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തി. ദ​​​​ലൈ​​​​ലാ​​​​മ, ആ​​​​ത്മീ​​​​യ നേ​​​​താ​​​​വ്.

മ​​​​നു​​​​ഷ്യ​​​​പ്ര​​​​കൃ​​​​തി​​​​യി​​​​ൽ താ​​​​ങ്ക​​​​ൾ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ആ​​​​രാ​​​​ധി​​​​ക്കു​​​​ന്ന സ്വ​​​​ഭാ​​​​വം എ​​​​ന്താ​​​​ണെ​​​​ന്ന് ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ൾ, മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി ല​​​​ളി​​​​ത​​​​മാ​​​​യും പെ​​​​ട്ടെ​​​​ന്നും മ​​​​റു​​​​പ​​​​ടി പ​​​​റ​​​​ഞ്ഞു, ‘ധൈ​​​​ര്യം’. – റി​​​​ച്ചാ​​​​ർ​​​​ഡ് ആ​​​​റ്റ​​​​ൻ​​​​ബ​​​​റോ പ്ര​​​​ഭു. (ഫി​​​​ലിം മേ​​​​ക്ക​​​​ർ).

ആയിരങ്ങൾക്കു വഴികാട്ടി

മ​​​​ഹാ​​​​ത്മാഗാ​​​​ന്ധി പ​​​​ല​​​​ർ​​​​ക്കും വ​​​​ഴി​​​​കാ​​​​ട്ടി. പ​​​​ല​​​​രെ​​​​യും പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ച്ചു. പ​​​​ല​​​​രെ​​​​യും തി​​​​രു​​​​ത്തി. പ​​​​ല​​​​രെ​​​​യും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ചു. അ​​ത് ആ​​​​യി​​​​ര​​​​ങ്ങ​​​​ളെ ആ​​​​യി​​​​രി​​​​ക്കാം. മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​ക്കും അ​​​​വ​​​​രു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നും വേ​​​​ണ്ടി അ​​​​ദ്ദേ​​​​ഹ​​​​ത്തെ​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ത​​​​ത്വ​​​​ശാ​​​​സ്ത്ര​​​​ത്തെ​​​​യും കു​​​​റി​​​​ച്ച് എ​​​​ഴു​​​​തി​​​​യ നി​​​​ര​​​​വ​​​​ധി പേ​​​​രു​​​​ണ്ട്. എ​​​​ല്ലാം ഉ​​​​ദ്ധ​​​​രി​​​​ക്കു​​​​ക എ​​​​ന്ന​​​​ത് ഒ​​​​രു ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ അ​​​​സാ​​​​ധ്യ​​​​മാ​​​​ണ്.

മേ​​​​ൽ​​​​പ​​​​റ​​​​ഞ്ഞ ഉ​​​​ദ്ധ​​​​ര​​​​ണി​​​​ക​​​​ൾ ത​​​​ന്നെ, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ച്ച് പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് വ‍്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണ്: “മ​​​​ഹാ​​​​ത്മാ ഗാ​​​​ന്ധി ലോ​​​​ക​​​​ത്തി​​​​ലെ ഒ​​​​രു വ​​​​ലി​​​​യ ആ​​​​ത്മാ​​​​വാ​​​​യി​​​​രു​​​​ന്നു. ഈ 75 ​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ, മ​​​​ഹാ​​​​ത്മാഗാ​​​​ന്ധി​​​​യെ​​​​ക്കു​​​​റി​​​​ച്ച് ലോ​​​​ക​​​​ത്തെ അ​​​​റി​​​​യി​​​​ക്കേ​​​​ണ്ട​​​​ത് ന​​​​മ്മു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മ​​​​ല്ലേ? അ​​​​ദ്ദേ​​​​ഹ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ർ​​​​ക്കും അ​​​​റി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നോ​​​​ട് ക്ഷ​​​​മി​​​​ക്കൂ, പ​​​​ക്ഷേ അ​​​​ദ്ദേ​​​​ഹ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ലോ​​​​ക​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി ജി​​​​ജ്ഞാ​​​​സ ഉ​​​​ണ്ടാ​​​​യ​​​​ത് ‘ഗാ​​​​ന്ധി’ എ​​​​ന്ന സി​​​​നി​​​​മ ചെ​​​​യ്ത​​​​പ്പോ​​​​ഴാ​​​​ണ്.

ഇ​​​​ന്തോ-​​​​ബ്രി​​​​ട്ടീ​​​​ഷ് സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യു​​​​ണ്ടാ​​​​യ ഈ ​​​​സി​​​​നി​​​​മ മി​​​​ക​​​​ച്ച സ്വീ​​​​കാ​​​​ര്യ​​​​ത​​​​യാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. അ​​​​ത് മ​​​​ഹാ​​​​ത്മാഗാ​​​​ന്ധി​​​​യി​​​​ലേ​​​​ക്കും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ഹ​​​​ത്താ​​​​യ പാ​​​​ഠ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും കൂ​​​​ടു​​​​ത​​​​ൽ വെ​​​​ളി​​​​ച്ചം​​​​വീ​​​​ശി. കൂ​​​​ടാ​​​​തെ ബ്രി​​​​ട്ടീ​​​​ഷ് സാ​​​​മ്രാ​​​​ജ്യ​​​​ത്തി​​​​നെ​​​​തി​​​​രേ അ​​​​ഹിം​​​​സ​​​​യി​​​​ലൂ​​​​ടെ​​​​യും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ നിസഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യും അ​​​​ദ്ദേ​​​​ഹം ഇ​​​​ന്ത്യ​​​​ക്കു സ്വാ​​​​ത​​​​ന്ത്ര്യം നേ​​​​ടി​​​​ത്ത​​​​ന്ന അ​​​​തു​​​​ല്യ​​​​മാ​​​​യ വ​​​​ഴി​​​​ക​​​​ളെ​​​​യും ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ മ​​​​ഹ​​​​ത്താ​​​​യ പ്ര​​​​സ്ഥാ​​​​ന​​​​ത്തെ​​​​യും കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​കാ​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ മ​​​​റ്റു നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം മ​​​​തേ​​​​ത​​​​ര മൂ​​​​ല്യ​​​​ങ്ങ​​​​ളോ​​​​ടും സ്വ​​​​ത​​​​ന്ത്ര ചി​​​​ന്ത​​​​യോ​​​​ടു​​​​മു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത മി​​​​ക​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു. രാ​​​​ഷ്‌​​​​ട്രീ​​​​യ ശ​​​​ക്തി​​​​ക​​​​ളി​​​​ൽ ഒ​​​​രു വി​​​​ഭാ​​​​ഗം സ്വാ​​​​ത​​​​ന്ത്ര്യ സ​​​​മ​​​​ര​​​​ത്തി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ല്ല എ​​​​ന്ന​​​​തും തെ​​​​ളി​​​​യി​​​​ക്ക​​​​പ്പെ​​​​ട്ട വ​​​​സ്തു​​​​ത​​​​യാ​​​​ണ്.

വ്യത്യസ്തമായ നിലപാടുകൾ

ന​​​​മ്മു​​​​ടെ രാ​​​​ഷ്‌​​​​ട്ര​​​​പി​​​​താ​​​​വ് മ​​​​ഹാ​​​​ത്മാഗാ​​​​ന്ധി എ​​​​ന്തി​​​​നു​​​​വേ​​​​ണ്ടി നി​​​​ല​​​​കൊ​​​​ള്ളു​​​​ക​​​​യും ജീ​​​​വി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു​​​​വെ​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ അ​​​​ന്ത്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും ലോ​​​​കം മു​​​​ഴു​​​​വ​​​​ൻ അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നു എ​​​​ന്ന​​​​താ​​​​ണ് വ​​​​സ്തു​​​​ത. രാ​​​​മ​​​​രാ​​​​ജ്യം സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് വേ​​​​ണ്ടി നി​​​​ല​​​​കൊ​​​​ണ്ട ഗാ​​​​ന്ധി​​​​ജി നാ​​​​ഥു​​​​റാം ഗോ​​​​ഡ്‌​​​​സെ​​​​യു​​​​ടെ വെ​​​​ടി​​​​യേ​​​​റ്റ​​​​പ്പോ​​​​ൾ ത​​​​ന്‍റെ മ​​​​ത​​​​വി​​​​ശ്വാ​​​​സം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ൽ ‘ഹേ ​​​​റാം’ എ​​​​ന്ന വാ​​​​ക്കു​​​​ക​​​​ളി​​​​ലൂ​​​​ടെ ത​​​​ന്‍റെ ജീ​​​​വി​​​​തം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു എ​​​​ന്ന​​​​താ​​​​ണ് ഒ​​​​രു വേ​​​​റി​​​​ട്ട വ​​​​സ്തു​​​​ത.

മാ​​​​ധ്യ​​​​മവാ​​​​ർ​​​​ത്ത​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ, രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും കൂ​​​​ടു​​​​ത​​​​ൽ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും സം​​​​സാ​​​​രി​​​​ച്ച ശേ​​​​ഷം ഹി​​​​ന്ദു​​​​ത്വ ത​​​​ത്വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ലേ​​​​ക്കും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലേ​​​​ക്കും മാ​​​​റു​​ക​​യും അ​​​​ത്ത​​​​രം പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും പി​​​​ന്മാ​​​​റു​​ക​​യും ചെ​​യ്ത ​​ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ടി​​​​ൽ​​​​നി​​​​ന്ന് അ​​​​ത് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ്.

ഗാ​​​​ന്ധി​​​​ജി സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ദ​​​​രി​​​​ദ്ര വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നു വേ​​​​ണ്ടി നി​​​​ല​​​​കൊ​​​​ള്ളു​​​​ക​​​​യും അ​​​​വ​​​​ർ​​​​ക്കു പ്ര​​​​യോ​​​​ജ​​​​ന​​​​ക​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ടു​​​​ക്കാ​​​​ൻ പ​​​​ര​​​​സ്യ​​​​മാ​​​​യി നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. “ഞാ​​​​ൻ നി​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു ര​​​​ക്ഷാ​​​​ക​​​​വ​​​​ചം ത​​​​രാം’’ എ​​​​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​വി​​​​ധ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​ച്ചി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ന്ദേ​​​​ശം. “നി​​​​ങ്ങ​​​​ൾ​​​​ക്ക് സം​​​​ശ​​​​യം തോ​​​​ന്നു​​​​മ്പോ​​​​ഴോ, അ​​​​ല്ലെ​​​​ങ്കി​​​​ൽ സ്വ​​​​യം​​​​മ​​​​തി​​​​പ്പ് അ​​​​മി​​​​ത​​​​മാ​​​​യി തോ​​​​ന്നു​​​​മ്പോ​​​​ഴോ, ഇ​​​​നി​​​​പ്പ​​​​റ​​​​യു​​​​ന്ന പ​​​​രി​​​​ശോ​​​​ധ​​​​ന പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ക. നി​​​​ങ്ങ​​​​ൾ ക​​​​ണ്ടേ​​​​ക്കാ​​​​വു​​​​ന്ന ഏ​​​​റ്റ​​​​വും ദ​​​​രി​​​​ദ്ര​​​​നും ദു​​​​ർ​​​​ബ​​​​ല​​​​നു​​​​മാ​​​​യ പു​​​​രു​​​​ഷ​​​​ന്‍റെ (സ്ത്രീ​​​​യു​​​​ടെ) മു​​​​ഖം ഓ​​​​ർ​​​​മി​​​​ക്കു​​​​ക, സ്വ​​​​യം ചോ​​​​ദി​​​​ക്കു​​​​ക, നി​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ന്ത അ​​​​വ​​​​ന് (അ​​​​വ​​​​ൾ​​​​ക്ക്) എ​​​​ന്തെ​​​​ങ്കി​​​​ലും പ്ര​​​​യോ​​​​ജ​​​​നം ചെ​​​​യ്യു​​​​മോ​​​​യെ​​​​ന്ന് ’’.

ഏഴു പാപങ്ങൾ

ഏ​​​​ഴ് പാ​​​​പ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും അ​​​​ദ്ദേ​​​​ഹം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ത​​​​ത്വ​​​​ദീ​​​​ക്ഷ​​​​യി​​​​ല്ലാ​​​​ത്ത രാ​​​​ഷ്‌​​​​ട്രീ​​​​യം, അ​​​​ധ്വാ​​​​ന​​​​മി​​​​ല്ലാ​​​​ത്ത സ​​​​മ്പ​​​​ത്ത്, മ​​​​നഃ​​​​സാ​​​​ക്ഷി​​​​യി​​​​ല്ലാ​​​​ത്ത വി​​​​നോ​​​​ദം, സ്വ​​​​ഭാ​​​​വ​​​​ശുദ്ധിയി​​​​ല്ലാ​​​​ത്ത അ​​​​റി​​​​വ്, ധാ​​​​ർ​​​​മി​​​​ക​​​​ത​​​​യി​​​​ല്ലാ​​​​ത്ത വാ​​​​ണി​​​​ജ്യം, മ​​​​നു​​​​ഷ്യ​​​​ത്വ​​​​മി​​​​ല്ലാ​​​​ത്ത ശാ​​​​സ്ത്രം, ത്യാ​​​​ഗ​​​​മി​​​​ല്ലാ​​​​ത്ത ആ​​​​രാ​​​​ധ​​​​ന എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് 1925ൽ ​​​​യം​​​​ഗ് ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ഏ​​​​ഴ് പാ​​​​പ​​​​ങ്ങ​​​​ൾ ന​​​​മ്മെ ന​​​​ശി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ഹാ​​​​ത്മാ​​​​വ് പ​​​​റ​​​​ഞ്ഞു. ഈ ​​​​പാ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ല്ലാം മ​​​​റു​​​​മ​​​​രു​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യ ബാ​​​​ഹ്യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​മോ അ​​​​ല്ലെ​​​​ങ്കി​​​​ൽ സ്വാ​​​​ഭാ​​​​വി​​​​ക ത​​​​ത്വ​​​​ങ്ങ​​​​ളി​​​​ലും നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ലും അ​​​​ധി​​​​ഷ്‌​​​​ഠി​​​​ത​​​​മാ​​​​യ ചി​​​​ല​​​​തോ ആ​​​​ണ്, സാ​​​​മൂ​​​​ഹി​​​​ക മൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ല​​​​ല്ല എ​​​​ന്ന​​​​താ​​​​ണ് ശ്ര​​​​ദ്ധേ​​​​യം. ഈ ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ൾ മു​​​​റു​​​​കെപ്പി​​​​ടി​​​​ക്കു​​​​ക​​​​യും സം​​​​തൃ​​​​പ്ത​​​​മാ​​​​യ ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന നി​​​​ര​​​​വ​​​​ധി പേ​​​​ർ രാ​​​​ജ്യ​​​​ത്തു​​​​ണ്ട്.

80 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള റേ​​​​ഷ​​​​നും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും നി​​​​ര​​​​വ​​​​ധി ക്ഷേ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ഉ​​​​ണ്ടാ​​​​യി​​​​ട്ടും ന​​​​മ്മു​​​​ടെ സാ​​​​ഹ​​​​ച​​​​ര്യം പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ സ്ഥി​​​​തി തൃ​​​​പ്തി​​​​ക​​​​ര​​​​മ​​​​ല്ല. മു​​​​ൻ ആ​​​​ർ​​​​ബി​​​​ഐ ഗ​​​​വ​​​​ർ​​​​ണ​​​​ർ ദു​​​​വ്വൂ​​​​രി സു​​​​ബ്ബ​​​​റാ​​​​വു പ​​​​റ​​​​യു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച്, “വെ​​​​റും പൊ​​​​തു​​​​നി​​​​ക്ഷേ​​​​പ​​​​ത്താ​​​​ൽ ന​​​​യി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ന​​​​മ്മു​​​​ടെ വ​​​​ള​​​​ർ​​​​ച്ച ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ന​​​​ൽ​​​​കു​​​​ന്നി​​​​ല്ല. ഓ​​​​ട്ട​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ക്കാ​​​​നു​​​​ള്ള പോ​​​​രാ​​​​ട്ട സാ​​​​ധ്യ​​​​ത ല​​​​ഭി​​​​ക്കാ​​​​ൻ നാം ​​​​എ​​​​ല്ലാ അ​​ട​​വു​​ക​​ളും എ​​ടു​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

കൂ​​​​ടാ​​​​തെ, ഉ​​​​ത്പാ​​​​ദ​​​​ന​​​​ക്ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് നാം ​​​​ആ​​​​ഗോ​​​​ള ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് മു​​​​ന്നേ​​​​റു​​​​ന്ന​​​​ത് സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​കാം, പ​​​​ക്ഷേ തീ​​​​ർ​​​​ച്ച​​​​യാ​​​​യും ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നു വേ​​​​ണ്ടി​​​​യ​​​​ല്ല. ന​​​​മ്മ​​​​ൾ ഒ​​​​രു വ​​​​ലി​​​​യ സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യാ​​​​യി​​​​രി​​​​ക്കാം, കൂ​​​​ടു​​​​ത​​​​ലും വ​​​​ലി​​​​യ ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ ബ​​​​ല​​​​ത്തി​​​​ൽ, പ​​​​ക്ഷേ ന​​​​മ്മ​​​​ൾ ഇ​​​​പ്പോ​​​​ഴും ഒ​​​​രു ദ​​​​രി​​​​ദ്രരാ​​​​ജ്യ​​​​മാ​​​​ണ്. നി​​​​ല​​​​വി​​​​ലെ പ്ര​​​​തി​​​​ശീ​​​​ർ​​​​ഷ വ​​​​രു​​​​മാ​​​​നം 2,730 ഡോ​​​​ള​​​​ർ ഉ​​​​ള്ള​​​​തി​​​​നാ​​​​ൽ, ഐ​​ക‍്യ​​രാ​​ഷ്‌​​ട്ര സ​​ഭ​​യി​​ൽ നാം 136-ാം ​​സ്ഥാ​​​​ന​​​​ത്താ​​​​ണ്. ബ്രി​​​​ക്സി​​​​ൽ ഏ​​​​റ്റ​​​​വും ദ​​​​രി​​​​ദ്രരാ​​​​ജ്യ​​​​മാ​​​​ണ് ന​​​​മ്മു​​​​ടേ​​​​ത്.

ജി 20​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ദ​​​​രി​​​​ദ്ര​​​​രാ​​​​ണ് നാം, ​​​​മ​​​​റ്റേ​​​​തൊ​​​​രു രാ​​​​ജ്യ​​​​ത്തേ​​​​ക്കാ​​​​ളും ഇ​​​​വി​​​​ടെ കൂ​​​​ടു​​​​ത​​​​ൽ ദ​​​​രി​​​​ദ്ര​​​​രു​​​​ണ്ട്. ക​​​​ഥ​​​​യു​​​​ടെ വൃ​​​​ത്തി​​​​കെ​​​​ട്ട ഭാ​​​​ഗം ര​​​​ണ്ട് പ​​​​ര​​​​സ്പ​​​​ര​​​​ബ​​​​ന്ധി​​​​ത വ‍്യാ​​​​ധി​​​​ക​​​​ളാ​​​​ൽ നി​​​​ർ​​​​വ​​​​ചി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു – ജോ​​​​ലി​​​​യും അ​​​​സ​​​​മ​​​​ത്വ​​​​വും. 2014ലെ ​​​​മോ​​​​ദി​​​​യു​​​​ടെ വാ​​​​ഗ്ദാ​​​​ന​​​​ത്തി​​​​ന് വി​​​​രു​​​​ദ്ധ​​​​മാ​​​​യി, തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മനി​​​​ര​​​​ക്ക് ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ര​​​​ണ്ട് കാ​​​​ര്യ​​​​ങ്ങ​​​​ൾ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ പ്ര​​​​ശ്‌​​​​ന​​​​ത്തെ പ്ര​​​​ത്യേ​​​​കി​​​​ച്ച് വി​​​​ഷ​​​​മി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ആ​​​​ദ്യ​​​​ത്തേ​​​​ത് യു​​​​വാ​​​​ക്ക​​​​ളു​​​​ടെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യു​​​​ടെ വ​​​​ലു​​​​പ്പ​​​​മാ​​​​ണ്;
ഐ​​​​എ​​​​ൽ​​​​ഒ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ൻ എം​​​​പ്ലോ​​​​യ്‌​​​​മെ​​​​ന്‍റ് റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​റ​​​​യു​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​യി​​​​ലെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​ത്ത​​​​വ​​​​രി​​​​ൽ 80 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം യു​​​​വാ​​​​ക്ക​​​​ളാ​​​​ണ്.

ര​​​​ണ്ടാ​​​​മ​​​​ത്തെ സ​​​​ങ്ക​​​​ട​​​​ക​​​​ര​​​​മാ​​​​യ സ​​​​വി​​​​ശേ​​​​ഷ​​​​ത, കു​​​​റ​​​​ഞ്ഞ സ്ത്രീ ​​​​തൊ​​​​ഴി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ത്ത നി​​​​ര​​​​ക്ക്, ഇ​​​​ത് ബം​​​​ഗ്ലാ​​​​ദേ​​​​ശ്, നേ​​​​പ്പാ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് കു​​​​റ​​​​വാ​​​​ണ്. വ​​​​ലി​​​​യ ജ​​​​ന​​​​സം​​​​ഖ‍്യ​​​​യു​​​​ടെ മു​​​​ത​​​​ലെ​​​​ടു​​​​പ്പി​​​​നാ​​​​യി ന​​​​മ്മ​​​​ൾ എ​​​​ങ്ങ​​​​നെ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം മേ​​​​നി​​​​ ന​​​​ടി​​​​ക്കു​​​​ന്നു​​​​ണ്ട്, പ​​​​ക്ഷേ ജോ​​​​ലി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ മു​​​​ത​​​​ലു​​​​മി​​​​ല്ലെ​​​​ന്ന് ന​​​​മ്മ​​​​ൾ അ​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണം. അ​​​​സ​​​​മ​​​​ത്വം വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തും ഉ​​​​യ​​​​രു​​​​ന്ന തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യു​​​​ടെ അ​​​​ന​​​​ന്ത​​​​ര​​​​ഫ​​​​ല​​​​മാ​​​​ണ്.

അസമത്വത്തിന്‍റെ ആഴം

തോ​​​​മ​​​​സ് പി​​​​കെ​​​​റ്റി സ​​​​ഹര​​​​ച​​​​യി​​​​താ​​​​വാ​​​​യ വേ​​​​ൾ​​​​ഡ് അ​​​​സ​​​​മ​​​​ത്വ ലാ​​​​ബി​​​​ന്‍റെ സ​​​​മീ​​​​പ​​​​കാ​​​​ല റി​​​​പ്പോ​​​​ർ​​​​ട്ട​​​​നു​​​​സ​​​​രി​​​​ച്ച്, ഇ​​​​ന്ത്യ​​​​യി​​​​ൽ വ​​​​രു​​​​മാ​​​​ന അ​​​​സ​​​​മ​​​​ത്വം നി​​​​ല​​​​വി​​​​ൽ 1922ന് ​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ്. അ​​​​സ​​​​മ​​​​ത്വ​​​​ങ്ങ​​​​ൾ കു​​​​റ​​​​യ്ക്കു​​​​ന്ന​​​​ത് ഒ​​​​രു ധാ​​​​ർ​​​​മി​​​​ക അ​​​​നി​​​​വാ​​​​ര്യ​​​​ത മാ​​​​ത്ര​​​​മ​​​​ല്ല, സു​​​​സ്ഥി​​​​ര​​​​മാ​​​​യ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​യാ​​​​ണെ​​​​ന്ന് വി​​​​ക​​​​സ​​​​ന അ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​ൽ​​നി​​​​ന്ന് ന​​​​മു​​​​ക്ക​​​​റി​​​​യാം. ഇ​​​​ന്ത്യ​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം സ​​​​ന്തോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​മ​​​​ല്ല. ന​​​​മ്മു​​​​ടെ നേ​​​​താ​​​​ക്ക​​​​ൾ പൊ​​​​തു​​​​വേ​​​​ദി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചേ​​​​ക്കാം. ഗാ​​​​ന്ധി​​​​യ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​രു​​​​ത്. വോ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് എ​​​​ല്ലാ വ​​​​സ്‌​​​​തു​​​​ത​​​​ക​​​​ളോ​​​​ടും ചു​​​​റ്റു​​​​പാ​​​​ടു​​​​മു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടും സൂ​​​​ക്ഷ്മ​​​​ത ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞ 35 വ​​​​ർ​​​​ഷ​​​​മാ​​​​യി ഇ​​​​ന്ത്യ വ​​​​ള​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും ആ​​​​റു മു​​​​ത​​​​ൽ ഒ​​​​മ്പ​​​​തു ശ​​​​ത​​​​മാ​​​​നം വ​​​​രെ വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണ് ഇ​​​​ന്ത്യ നേ​​​​ടി​​​​യ​​​​തെ​​​​ന്ന വ​​​​സ്തു​​​​ത ഈ​​​​യി​​​​ടെ മു​​​​ൻ ധ​​​​ന​​​​മ​​​​ന്ത്രി പി. ​​​​ചി​​​​ദം​​​​ബ​​​​ര​​​​വും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്തെ സ​​​​മ്പ​​​​ത്തി​​​​ന്‍റെ 97 ശ​​​​ത​​​​മാ​​​​ന​​​​വും ന​​​​മ്മു​​​​ടെ മു​​​​ക​​​​ൾ ഭാ​​​​ഗ​​​​ത്തു​​​​ള്ള 71 കോ​​​​ടി​​​​യു​​​​ടെ കൈ​​​​വ​​​​ശ​​​​മാ​​​​ണെ​​​​ങ്കി​​​​ൽ, താ​​​​ഴ​​​​ത്തെ ഭാ​​​​ഗ​​​​ത്തു​​​​ള്ള 71 കോ​​​​ടി ആ​​​​ളു​​​​ക​​​​ൾ​​​​ക്കു​​​​ള്ള സ​​​​മ്പ​​​​ത്ത് ബാ​​ക്കി മൂ​​​​ന്ന് ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. എ​​​​ന്തൊ​​​​രു ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യ അ​​​​വ​​​​സ്ഥ! ചി​​​​ദം​​​​ബ​​​​രം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച മൊ​​​​ത്ത​​​​ത്തി​​​​ലു​​​​ള്ള സ്ഥി​​​​തി ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. കേ​​​​ന്ദ്രം ഈ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ളും അ​​​​തി​​​​ന്‍റെ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ളും ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട് കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ പ​​​​രി​​​​ഹാ​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യേ​​​​ണ്ട സ​​​​മ​​​​യം അ​​​​തി​​​​ക്ര​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. വി​​​​ക​​​​സ​​​​നം ന്യാ​​​​യ​​​​വും ഗു​​​​ണ​​​​പ​​​​ര​​​​വും ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​വു​​​​മാ​​​​കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു​​​​ള്ള സ​​​​മ​​​​യം.

അ​​​​തെ, മ​​​​ഹാ​​​​ത്മ​​​​ജി അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ നേ​​​​താ​​​​വ് മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​തി​​​​ലും പ്ര​​​​ധാ​​​​ന​​​​മാ​​​​യി, മെ​​​​ച്ച​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​ മി​​​​ക​​​​ച്ച കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ള്ള ഒ​​​​രു ന​​​​ല്ല അ​​​​ർ​​​​ഥ​​​​വ​​​​ത്താ​​​​യ നേ​​​​താ​​​​വാ​​​​ണ്.

 

Mahatma Gandhi and the language games | Mint Lounge

 

———————————————————————————————————————————————————————-

കടപ്പാട് : ദീപിക

———————————————————————————————————————————————————————————

( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക