കൊച്ചി: മലയാള സിനിമ വ്യവസായം കനത്ത നഷ്ടത്തിലാണെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ .
2024 ജനുവരി മുതൽ ഡിസംബർ വരെ തിയേറ്ററുകളിൽ ആകെ 199 പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തുവെന്ന് സംഘടന അറിയിച്ചു.199 സിനിമകൾക്കായി ആകെ 1000 കോടി മുതൽമുടക്കി.
സിനിമാ മേഖലയിൽ വർഷം 350 കോടി ലാഭവും 700 കോടിയുടെ നഷ്ടവും വ്യവസായത്തിന് ഉണ്ടായി.സൂപ്പർ ഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ചവച്ചത് വെറും 26 സിനിമകൾ മാത്രമാണ്.
ബാക്കിയുള്ളവ തീയേറ്ററുകളിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോയി.24 വർഷങ്ങൾക്ക് ശേഷം റീറിലീസ് ചെയ്ത ദേവദൂതൻ ഭേദപ്പെട്ട കളക്ഷൻ നേടിയിരുന്നു.
വരും വർഷങ്ങളിൽ സാമ്പത്തിക അച്ചടക്കത്തോടെ മുന്നോട്ടു പോകാൻ എല്ലാവരും നിർമാതാക്കളുമായി സഹകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവ് വരുത്താത്തത് വലിയ പ്രതിസന്ധിയാണ്. പ്രതിഫലം കുറയ്ക്കാൻ അവർ തയ്യാറാകണം. നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും അസോസിയേഷൻ അറിയിച്ചു.