ലഘു നിയമലംഘനങ്ങള്‍ ഇനി ക്രിമിനല്‍ കുറ്റകരമല്ല

ന്യൂഡല്‍ഹി:ജന്‍വിശ്വാസ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു. 19 മന്ത്രാലയങ്ങളിലായി 42 നിയമങ്ങളിലെ 183 വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു .

ലഘു നിയമലംഘനങ്ങള്‍ ക്രിമിനല്‍ക്കുറ്റമല്ലാതാക്കുന്ന തരത്തിലാണ് ഭേദഗതികള്‍. ഭേദഗതി ബില്‍ ഓഗസ്റ്റില്‍ കേന്ദ്ര സര്ക്കാർ വിജ്ഞാപനം ചെയ്തിരുന്നു.

തടവുശിക്ഷ പരമാവധി ഒഴിവാക്കുകയും പിഴ ചുമത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിയമത്തിലെ നിര്‍ദേശം.

1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്‌ട്, 1944ലെ പബ്ലിക് ഡെബ്റ്റ് ആക്‌ട്, 1948ലെ ഫാര്‍മസി ആക്‌ട്, 1952ലെ സിനിമറ്റോഗ്രാഫി ആക്‌ട്, 1957ലെ കോപ്പിറൈറ്റ് ആക്‌ട്, 1970ലെ പേറ്റന്റ്‌സ് ആക്‌ട്, 1986ലെ എന്‍വയോണ്‍മെന്റ് (പ്രൊട്ടക്ഷന്‍) ആക്‌ട്, 1988ലെ മോട്ടര്‍ വെഹിക്കിള്‍സ് ആക്‌ട്, 2000ത്തിലെ ഐടി ആക്‌ട് തുടങ്ങിയവയാണ് ഭേദഗതി ചെയ്തത്. ജൂലൈയില്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയലാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

ഐടി നിയമത്തിലെ വിവാദമായ 66എ വകുപ്പ് ഇതോടെ റദ്ദാക്കപ്പെട്ടു. ഇതിനു പുറമെ ഐടി നിയമത്തിലെ അഞ്ച് നിയമ ലംഘനങ്ങളെ ക്രിമിനല്‍ക്കുറ്റമല്ലാതാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News