June 15, 2025 8:12 am

പശ്ചിമേഷ്യ യുദ്ധക്കളം; ഇസ്രയേലിനെ നടുക്കി ഇറാൻ തിരിച്ചടിക്കുന്നു

ടെല്‍ അവീവ്: ഇസ്രയേലിലെ തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ സൈന്യം അവകാശപ്പെട്ടു.

നെവാതിം, ഓവ്ഡ വ്യോമത്താവളങ്ങളിലും ഇസ്രയേല്‍ സൈനികകാര്യ മന്ത്രാലയവും സൈനിക-വ്യാവസായിക കേന്ദ്രങ്ങളും ആക്രമിച്ചുവെന്ന് ഇറാന്‍ സൈന്യ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദി പറഞ്ഞു.

ഇസ്രയേലിന്റെ രണ്ട് എഫ്-35 യുദ്ധ വിമാനങ്ങള്‍ തകര്‍ത്തതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല.

Dozens' of Iranian retaliatory strikes headed toward Israel as conflict escalates | GBH

ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. 80 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാനില്‍ വ്യാഴാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്നപേരിലാണ് ഇറാൻ്റെ പ്രത്യാക്രമണം.

ഇരുപക്ഷത്തു നിന്നുള്ള ആക്രമണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും വ്യോമസേന തുടര്‍ച്ചയായി തകര്‍ത്തുവരികയാണെന്ന് ഇസ്രായേല്‍ സേന അറിയിച്ചു.

ടെല്‍ അവീവിലും ജറുസലേമിലുമാണ് ഇറാന്‍ ആക്രമണം കൂടുതല്‍ ആഘാതമുണ്ടാക്കിയിരിക്കുന്നത്.രാവിലെ ടെഹ്‌റാനില്‍ ഇസ്രയേല്‍ ആക്രമണവുണ്ടായി.

ഇറാനിലേക്കുള്ള ആക്രമണം തുടരുകയാണെന്നും ഇസ്രയേല്‍ അറിയിച്ചു.ഇറാനില്‍ അതിശക്തമായ ആക്രമണമാണ് വ്യാഴാഴ്ച രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയുമായി നടന്നത്.

ഇറാൻ്റെ ആണവപദ്ധതിയുടെ ബുദ്ധികേന്ദ്രവും ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിൻ്റെ തലവനുമായ ജനറല്‍ ഹൊസ്സൈന്‍ സലാമി, സംയുക്ത സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഘാരി, മുന്‍ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരും ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ തലവന്‍ മുഹമ്മദ് മഹ്ദി ടെഹ്രാഞ്ചി അടക്കമുള്ള ആറോളം ആണവശാസ്ത്രജ്ഞരും ആക്രമണത്തില്‍ മരിച്ചു.

Israel Attacks Iran News LIVE Updates: Iran Launches Fresh Wave of Attacks, Air Sirens Blare Across Israel

ആണവപദ്ധതിയുടെ സുപ്രധാന കേന്ദ്രമായ നതാന്‍സിലെ ആണവസമ്പുഷ്ടീകരണശാലയുള്‍പ്പെടെ ആറോളം ആണവകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. പ്രധാന ആണവ കേന്ദ്രത്തിന്റെ മുകള്‍ഭാഗം ആക്രമണത്തില്‍ നശിച്ചതായി യു എന്‍ ആണവ മേധാവി പറഞ്ഞു.

ടെഹ്റാനിലേതുള്‍പ്പെടെ ഇറാൻ്റെ വിവിധ ആണവ-സൈനികകേന്ദ്രങ്ങളില്‍ ഒരേസമയം, തങ്ങളുടെ 200-ലേറെ വിമാനങ്ങള്‍ ബോംബിട്ടെന്ന് ഇസ്രയേല്‍ സേനാവക്താവ് അറിയിച്ചു.

വെള്ളിയാഴ്ച വൈകിയും ടെഹ്റാനില്‍ സ്‌ഫോടനങ്ങളുണ്ടായി. ടെല്‍ അവീവിലേക്ക് നൂറിലേറെ ഡ്രോണുകള്‍ ഇറാന്‍ തൊടുത്തു. പിന്നാലെയായിരുന്നു നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചുള്ള ഇറാൻ്റെ ആക്രമണം.

Israel attacks Iran: Israel used 100 jets to carry out 'precise strikes' | External Affairs Defence Security News - Business Standard

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News