സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ

കൊച്ചി : സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ.

ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി വാർത്തകളിൽ നിറഞ്ഞു. ഏറ്റവും ഒടുവിൽ ഗായിക ‘അമൃത സുരേഷു’മായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്.ഇരുവരും ഒരു .വർഷത്തിനുശേഷം പിരിഞ്ഞെന്ന സൂചനകളും പുറത്തു വന്നിരുന്നു.

ഇപ്പോളിതാ ‘മയോനി’ എന്ന പ്രിയ ആണ് ഗോപിക്ക് ഒപ്പമുള്ള പുത്തൻ ചിത്രങ്ങൾ പങ്കിട്ടെത്തിയത്. “ഞാൻ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ, അവൻ എന്നെ സ്നേഹവും യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു” എന്നുമാണ് മയോനി കുറിച്ചത്. സ്നേഹത്തോടെ ഞെക്കി പുണരുന്ന ചിത്രങ്ങൾക്ക് ഒപ്പമാണ് മനോഹര ക്യാപ്‌ഷൻ കൂടി പ്രിയ പങ്കുവച്ചത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രിയ പുത്തൻ ചിത്രങ്ങളുടെ കമന്റ് ബോക്സ് ഓഫ് ആക്കിയിട്ടാണ് പോസ്റ്റുകൾ പങ്കുവച്ചരിക്കുന്നത് എന്നതാണ് രസകരമായ വസ്തുത.

സമൂഹ മാധ്യമങ്ങളിൽ വാർത്തയ്ക്കു താഴെ രസകരമായ നിരവധി പ്രതികരണങ്ങൾ വരുന്നുണ്ട് . അവയിൽ ചിലതു താഴെ കൊടുക്കുന്നു.

കുറെ പേരെ അയാൾ ഇപ്പോൾ ജീവിതം പഠിപ്പിച്ചു. അവർ എക്കെ ഇപ്പോൾ കട്ടപ്പുറത്തു ഇരിക്കുവാ.

പ്രണയവും സ്നേഹവും വൻതോതിൽ വിൽപ്പന നടത്തുന്ന ആ കടയിൽ നിന്ന് അധികം താമസിയാതെ തേപ്പും പഠിപ്പിക്കും ” “ഒരു വർഷത്തെ കോഴ്സാണ് അണ്ണൻ പഠിപ്പിക്കുന്നത്”  ” അണ്ണന്റെ യോഗമാണ് യോഗം “

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News